Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPozhuthanachevron_rightവൈദ്യുതിയില്ല; ഈ...

വൈദ്യുതിയില്ല; ഈ വിദ്യാർഥികളുടെ പഠനം മെഴുകുതിരി വെട്ടത്തിൽ

text_fields
bookmark_border
വൈദ്യുതിയില്ല; ഈ വിദ്യാർഥികളുടെ പഠനം മെഴുകുതിരി വെട്ടത്തിൽ
cancel

പൊ​ഴു​ത​ന: വൈ​ദ്യു​തി​യി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ വാ​യ​നാം​കു​ന്ന് കോ​ള​നി​വാ​സി​ക​ൾ. മാ​സ​ങ്ങ​ളാ​യി മെ​ഴു​കു​തി​രി വെ​ട്ട​ത്തി​ലാ​ണ് കോ​ള​നി​യി​ലെ ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ​ഠ​നം ന​ട​ത്തു​ന്ന​ത്.

പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട കോ​ള​നി​യി​ൽ ഒ​മ്പ​തു വീ​ടു​ക​ളി​ലാ​യി ഡ​സ​നോ​ളം പ​ണി​യ കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന കോ​ള​നി​യി​ൽ ആ​റ് വീ​ടു​ക​ൾ​ക്ക് നി​ല​വി​ൽ വൈ​ദ്യു​തി​യി​ല്ല. 2019ൽ ​കോ​ള​നി​യി​ലെ പ​ഴ​യ വീ​ടു​ക​ൾ പൊ​ളി​ച്ച് പു​തി​യ വീ​ടു​ക​ൾ നി​ർ​മി​ച്ചി​ട്ടും വ​യ​റി​ങ് ന​ട​ത്തു​ക​യ​ല്ലാ​തെ പു​തി​യ ക​ണ​ക്ഷ​ൻ ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ് ന​ല്കി​യി​ല്ലെ​ന്നാ​ണ് കോ​ള​നി​ക്കാ​ർ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​ട്ടി​ൽ മെ​ഴു​കു​തി​രി വീ​ണ് വ​യോ​ധി​ക​ന് കൈ​കാ​ലു​ക​ൾ​ക്ക് പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്തു. വി​ദ്യാ​കി​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് സ്കൂ​ളി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലാ​പ്ടോ​പ് ല​ഭി​ച്ചി​രു​ന്നു. ഇ​ത് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ കോ​ള​നി​യി​ൽ വൈ​ദ്യു​തി​യി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

ലാ​പ്ടോ​പ്പെ​ടു​ത്ത് വെ​റു​തെ തു​റ​ന്നു നോ​ക്കി അ​ട​ച്ചു​വെ​ക്കാ​നേ മി​ക്ക കു​ട്ടി​ക​ൾ​ക്കും നി​ർ​വാ​ഹ​മു​ള്ളൂ. ഡി​ജി​റ്റ​ൽ പ​ഠ​നം കെ​ങ്കേ​മ​മാ​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് ലാ​പ്ടോ​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്യു​മ്പോ​ൾ അ​തു പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ൾ കൂ​ടി സ​ർ​ക്കാ​ർ ഒ​രു​ക്കി​ന​ൽ​കി​യെ​ങ്കി​ൽ ന​ന്നാ​യേ​നെ എ​ന്നാ​ണ് മാ​താ​പി​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsNo electricityelectricity
News Summary - No electricity; these students studies in candlelight
Next Story