ശുചിമുറിയില്ലാതെ നാരായണനും കുടുംബവും
text_fieldsമുത്തരിക്കുന്നിലെ നാരായണെൻറ വീട്ടിലെ ശുചിമുറി
പൊഴുതന: അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ശുചിമുറിയില്ലാത്തതിനാൽ കടുത്ത ദുരിതം പേറുകയാണ് ആദിവാസി വിഭാഗത്തിൽപെട്ട നാരായണനും കുടുംബവും. പൊഴുതന പഞ്ചായത്തിലെ ആറാം വാർഡ് മുത്താരിക്കുന്ന് കോളനിയിൽ താമസിക്കുന്ന കുടുംബത്തിന് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ളത് പൊട്ടിപ്പൊളിഞ്ഞു ഏതു നിമിഷവും വീഴാറായ ശൗചാലയമാണ്.
വീടിനോട് ചേർന്ന് നിർമിച്ച ശുചിമുറിക്ക് അടച്ചുറപ്പുള്ള വാതിൽ മേൽക്കൂര എന്നിവ ഇനിയും വെച്ചിട്ടില്ല. മഴ പെയ്താൽ ചോർന്നൊലിക്കുന്നത് മൂലം കുട പിടിക്കേണ്ട ഗതികേടാണ് നാരായണനും കുടുംബത്തിനുമുള്ളത്.
പല തവണ അപേക്ഷ നൽകിയിട്ടും പുതിയ ശൗചാലയത്തിന് ഫണ്ട് അനുവദിച്ചു കിട്ടിയിെല്ലന്നും അടിയന്തരമായി ശുചിമുറി അനുവദിക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാരായണൻ ആവശ്യപ്പെട്ടു.

