പൊഴുതനയിൽ വീണ്ടും പുലിസാന്നിധ്യം; പ്രദേശവാസികൾ ജാഗ്രതയിൽ
text_fieldsപ്രതീകാത്മക ചിത്രം
പൊഴുതന: പൊഴുതനയിൽ വീണ്ടും പുലിയുടെ സാന്നിധ്യം വർധിച്ചതായി നാട്ടുകാർ. രണ്ടു ദിവസത്തിനിടെ പൊഴുതനയുടെ പലഭാഗങ്ങളിലും പുലിയെ കണ്ടതായാണ് നാട്ടുകാർ പറയുന്നത്.
അച്ചൂർ, പിണങ്ങോട്, പൊഴുതന, ഭാഗങ്ങളിലും ആദിവാസി മേഖലയായ സുഗന്ധഗിരി ഭാഗത്തുമാണ് പുലി ഇറങ്ങിയതായി പറയുന്നത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന ജനവാസ മേഖലയായ അച്ചൂർ 16 ഭാഗത്ത് വ്യാഴാഴ്ച വൈകീട്ട് പുലിയെ കണ്ടതായി സമീപവാസികള്‍ വ്യക്തമാക്കി. ഇക്കാര്യം അറിയിച്ചതോടെ സ്ഥലത്ത് വനംവകുപ്പ് സംഘം തിരച്ചില്‍ നടത്തി.
പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന കാൽപാട് കണ്ടതോടെ പുലിയുടെ സാന്നിധ്യമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. നാട്ടുകാരുടെ ആശങ്ക അകറ്റുന്നതിന് വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ ഭാഗമായ പൊഴുതനയിൽ വന്യജീവികളുടെ ശല്യം അതിരൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

