അജ്ഞാത ജീവിയുടെ ആക്രമണം: പശുക്കിടാവ് ചത്തു
text_fieldsപന്ത്രണ്ടാംപാലത്ത് അജ്ഞാതജീവിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുക്കിടാവ്
പൊഴുതന: തുടർച്ചയായി അജ്ഞാതജീവിയുടെ ആക്രമണം വീണ്ടും പൊഴുതനക്കാരുടെ ഉറക്കം കെടുത്തുന്നു. ഏതാനും മാസമായി വളർത്തുമൃഗങ്ങൾക്ക് നേരെയുണ്ടായ ആക്രണം വർധിച്ചതോടെ ജനം ഭീതിയിലാണ്. കഴിഞ്ഞ ബുധനാഴ്ച അജ്ഞാതജീവിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പശുക്കിടാവ് ഞായറാഴ്ച രാവിലെയോടെ ചത്തു.
പൊഴുതന ഏഴാം വാർഡ് പന്ത്രണ്ടാംപാലം താമസിക്കുന്ന തങ്ക ശേഖരെൻറ ആറു മാസമുള്ള മൂരിക്കിടാവാണ് ചത്തത്. വീട്ടിൽ കെട്ടിയ കിടാവിനെ അജ്ഞാതജീവി ഉപദ്രവിക്കുകയായിരുന്നു. വെറ്ററിനറി സർജെൻറ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി സംസ്കരിച്ചു.
കന്നുകാലികൾ, വളർന്നുനായ,കാട്ടുപന്നി എന്നിവയെ ഇതിനകം അജ്ഞാതജീവി കൊന്നിട്ടുണ്ട്. പ്രദേശത്ത് പുലിയോട് സാദൃശ്യമുള്ള കാൽപാടുകൾ കെണ്ടത്തിയ സാഹചര്യത്തിൽ വനംവകുപ്പ് അമ്മാറയിൽ കാമറ സ്ഥാപിച്ചെങ്കിലും ചിത്രങ്ങൾ ലഭിച്ചിട്ടില്ല.
പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടെന്നാണ് നാട്ടുകാർ വീണ്ടും ആരോപിക്കുന്നത്. എന്നാൽ, വനംവകുപ്പ് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.