Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അജ്ഞാത ജീവിയുടെ ആക്രമണം തുടരുന്നു; ഭീതിയിൽ പൊഴുതന
text_fieldsbookmark_border
പൊഴുതന: തുടർച്ചയായുണ്ടാകുന്ന അജ്ഞാതജീവിയുടെ ആക്രമണത്തിന്റെ ഭീതിയിൽ പൊഴുതന നിവാസികൾ. വളർത്തുമൃഗങ്ങൾക്ക് നേരെ അക്രമം വർധിച്ചതോടെ പ്രദേശവാസികളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.
ബുധനാഴ്‌ച അജ്ഞാതജീവിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പശു ചത്തതും ജനങ്ങളിൽ ആശങ്ക ഉയർന്നിട്ടുണ്ട്. പന്ത്രണ്ടാംപാലം താമസിക്കുന്ന തങ്ക ശേഖരന്റെ ആറു മാസം പ്രായമുള്ള മൂരിയാണ് ചത്തത്. ഒരു മാസമായി തുടരുന്ന വന്യജീവിയുടെ ആക്രമണം നാട്ടുകാരിൽ ഭീതി ഉണർത്തുകയാണ്.
പ്രദേശത്ത് പുലിയോട് സാദൃശ്യമുള്ള കാൽപാടുകൾ കണ്ടത്തിയ സാഹചര്യത്തിൽ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചുവെങ്കിലും ചിത്രങ്ങളൊന്നും ലഭിച്ചിരുന്നില്ല. പ്രദേശത്ത് പുലിയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, വനംവകുപ്പ് അധികൃതർ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Next Story

