Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപൊ​രു​ന്ന​ന്നൂ​ര്‍...

പൊ​രു​ന്ന​ന്നൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യകേ​ന്ദ്രം ന​വീ​ക​രി​ക്കു​ന്നു

text_fields
bookmark_border
പൊ​രു​ന്ന​ന്നൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യകേ​ന്ദ്രം ന​വീ​ക​രി​ക്കു​ന്നു
cancel
camera_alt

പൊ​രു​ന്ന​ന്നൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യകേ​ന്ദ്രം

Listen to this Article

മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പൊ​രു​ന്ന​ന്നൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ല്‍ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ആ​ഗ​സ്റ്റ് മാ​സ​ത്തി​ല്‍ തു​ട​ങ്ങും. 39 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടു​ള​ള ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കു​ക. ടോ​ക്ക​ണ്‍ ഏ​രി​യ, വെ​യ്റ്റി​ങ് ഏ​രി​യ, ലാ​ബ് ഏ​രി​യ എ​ന്നി​വ ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ക​സി​പ്പി​ക്കും. ആ​ശു​പ​ത്രി​യു​മാ​യ് ബ​ന്ധ​പ്പെ​ട്ട മ​റ്റ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​മാ​ണ് ഫണ്ട് അ​നു​വ​ദി​ച്ച​ത്. ഫോ​റ​സ്റ്റ് ഇ​ന്‍ഡ​സ്ട്രീ​സ് ട്രാ​വ​ന്‍കൂ​റി​നെ​യാ​ണ് നി​ർ​മാ​ണ ചു​മ​ത​ല ഏ​ല്‍പ്പി​ച്ചി​ട്ടു​ള്ള​ത്. പ​തി​നൊ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കും.

നി​ല​വി​ല്‍ നാ​ല് ഡോ​ക്ട​ര്‍മാ​രു​ടെ സേ​വ​നം ആ​ശു​പ​ത്രി​യി​ല്‍ ല​ഭ്യ​മാ​ണ്. പാ​ലി​യേ​റ്റി​വ് യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലി​യേ​റ്റി​വ് ന​ഴ്‌​സി​ന്റെ​യും ഫി​സി​യോ തെ​റ​പ്പി​സ്റ്റി​ന്റെ​യും ഡെ​ന്റ​ല്‍ യൂ​നി​റ്റി​ന്റെ​യും സേ​വ​നം ല​ഭ്യ​മാ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ മു​ഖ്യ​പ​ങ്കു വ​ഹി​ച്ച ആ​ശു​പ​ത്രി​യാ​ണ് പൊ​രു​ന്ന​ന്നൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം. കു​ടും​ബാ​സൂ​ത്ര​ണം, വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യം തു​ട​ങ്ങി നി​ര​വ​ധി ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ൾ ആ​ശു​പ​ത്രി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:community health centerrenovatedPorunnonur
News Summary - Porunnonur Community Health Center is being renovated
Next Story