Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂതാടിയിൽ അവിശ്വാസം നാളെ; ഭരണം പിടിക്കാൻ ഇടത്-വലതു മുന്നണികൾ

text_fields
bookmark_border
പൂതാടിയിൽ അവിശ്വാസം നാളെ; ഭരണം പിടിക്കാൻ ഇടത്-വലതു മുന്നണികൾ
cancel
camera_alt

പൂ​താ​ടി പ​ഞ്ചാ​യ​ത്ത് കാ​​ര്യാ​ല​യം

സുൽത്താൻ ബത്തേരി: പൂതാടി പഞ്ചായത്തിൽ എൽ.ഡി.എഫ് പ്രസിഡന്റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബുധനാഴ്ച ചർച്ച ചെയ്യും. യു.ഡി.എഫ്- 10, എൽ.ഡി.എഫ്- 10, ബി.ജെ.പി- മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. അവിശ്വാസപ്രമേയത്തിൽനിന്ന് ബി.ജെ.പി വിട്ടുനിൽക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതിനാൽ ഇപ്പോഴത്തെ അവസ്ഥയിൽ ആർക്കാണ് ഭരണം കിട്ടുകയെന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ്.

എൽ.ഡി.എഫിലെ ഇ.എ. ബാലകൃഷ്ണനാണ് നിലവിലെ പഞ്ചായത്ത് പ്രസിഡന്റ്. തെരഞ്ഞെടുപ്പിനുശേഷം നടന്ന വോട്ടെടുപ്പിൽ യു.ഡി.എഫിലെ ഒരുഅംഗത്തിന്റെ വോട്ട് അസാധുവായതുകൊണ്ടാണ് ഇടതുപക്ഷത്തിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കിട്ടിയത്. വൈസ് പ്രസിഡന്റ് സ്ഥാനം 10-10 എന്ന നിലയിൽ വന്നതോടെ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ് അംഗം വൈസ് പ്രസിഡന്റാവുകയായിരുന്നു. ഇതിനിടെ സി.പി.എമ്മിലെ രണ്ടു അംഗങ്ങൾ പാർട്ടിയുമായി തെറ്റിയതോടെ യു.ഡി.എഫിന് പ്രതീക്ഷ കൈവന്നു. അങ്ങനെ മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ യു.ഡി.എഫിന് ലഭിച്ചു.

ഇപ്പോൾ സി.പി.എമ്മിലെ രണ്ടു അംഗങ്ങളുടെ പ്രതീക്ഷയിലാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. സി.പി.എം അംഗങ്ങൾ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്താൽ യു.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം കിട്ടുമെന്ന് ഉറപ്പാണ്. എ.വി. ജയൻ, പ്രസാദ് എന്നിവരാണ് സി.പി.എമ്മിലെ വിമത മെംബർമാർ. ഇവർ യു.ഡി.എഫുമായി ധാരണയിൽ എത്തിയതാണ് പൂതാടിയിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. വിമതരിലൊരാൾക്ക് വലിയ സ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്.

സി.പി.എം ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവരാണ് ജയനും പ്രസാദും. അതിനാൽ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ഇവർക്ക് വോട്ട് ചെയ്യാൻ സാധിക്കില്ല. വിപ്പ് ലംഘിച്ച് വോട്ട് ചെയ്താൽ തെരഞ്ഞെടുപ്പ് കമീഷന്റെ നടപടികൾ ഉണ്ടാവും. കേസും നടപടികളും നീണ്ട്, അയോഗ്യത വരുന്നതുവരെ മെംബർമാരായി തുടരാനുള്ള സാഹചര്യവുമുണ്ട്.

ഭരണം പിടിക്കാൻ യു.ഡി.എഫ് വലിയ ശ്രമങ്ങളാണ് നടത്തുന്നത്. തിങ്കളാഴ്ച രാത്രിയോടെ യു.ഡി.എഫ് മെംബർമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുമെന്നറിയുന്നു. ബുധനാഴ്ച അവിശ്വാസപ്രമേയത്തിന് തൊട്ടുമുമ്പ് ഇവരെ പഞ്ചായത്തിലെത്തിക്കാനാണ് ശ്രമം. വൈസ് പ്രസിഡന്റിനെതിരെയും യു.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് കൊടുത്തിട്ടുണ്ട്. ഇത് 26നാണ് ചർച്ചക്കെടുക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Poothadi No-Confidence Vote Tomorrow
Next Story