Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപൊ​ഴു​ത​ന പ​ള്ളി...

പൊ​ഴു​ത​ന പ​ള്ളി പാ​ല​ത്തി​ന് സ​മീ​പം അ​റ​വുമാ​ലി​ന്യം ത​ള്ളി ദു​രി​തം​പേ​റി പ്ര​ദേ​ശ​വാ​സി​ക​ൾ

text_fields
bookmark_border
പൊ​ഴു​ത​ന പ​ള്ളി പാ​ല​ത്തി​ന് സ​മീ​പം അ​റ​വുമാ​ലി​ന്യം ത​ള്ളി ദു​രി​തം​പേ​റി പ്ര​ദേ​ശ​വാ​സി​ക​ൾ
cancel
camera_alt

പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ നി​ക്ഷേ​പി​ച്ച അ​റ​വ് മാ​ലി​ന്യ​വും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​വും

പൊ​ഴു​ത​ന: പ​തി​വാ​യി കോ​ഴി വേ​സ്റ്റും പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​വും ത​ള്ളു​ന്ന​ത് മൂ​ലം പൊ​ഴു​ത​ന നി​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ. ക​ഴി​ഞ്ഞ ദി​വ​സം അ​ച്ചൂ​ർ- പൊ​ഴു​ത​ന റോ​ഡി​ല്‍ പ​ള്ളി പാ​ല​ത്തി​ന് സ​മീ​പം കോ​ഴി​മാ​ലി​ന്യം ത​ള്ളി. മു​സ് ലിം ​പ​ള്ളി​ക്ക് സ​മീ​പം പാ​ല​ത്തി​ന് താ​ഴെ കു​ടി​വെ​ള്ളം മ​ലി​ന​മാ​കു​ന്ന രീ​തി​യി​ൽ വ​ന്‍തോ​തി​ല്‍ കോ​ഴി​ക്ക​ട​ക​ളി​ല്‍ നി​ന്നു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ളാ​യി ഈ ​പാ​ത​യി​ൽ ത​ള്ളി​യ മാ​ലി​ന്യ​ങ്ങ​ള്‍ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​രും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും വാ​രി​മാ​റ്റി ക്ലീ​ൻ ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും അ​റ​വ് മാ​ലി​ന്യം ത​ള്ളി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ പി​ടി​ക്കാ​ന്‍ ഈ ​ഭാ​ഗ​ത്ത് സി.​സി.​ടി.​വി സ്ഥാ​പി​ക്കു​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും പ​ഞ്ചാ​യ​ത്തി​ന്റെ തീ​രു​മാ​നം വാ​ക്കി​ലൊ​തു​ങ്ങി. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ വൈ​ത്തി​രി പെ​രി​ങ്ങോ​ട റൂ​ട്ടി​ലാ​ണ് വ്യാ​പ​ക മാ​ലി​ന്യ നി​ക്ഷേ​പം ന​ട​ക്കു​ന്ന​ത്. വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി വ​ലി​ച്ചെ​റി​യു​ന്ന​ത്.

റോ​ഡി​ന്റെ വ​ശ​ങ്ങ​ള്‍ കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്ന​താ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണം. റോ​ഡ​രി​കി​ല്‍ ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ നാ​യ്ക്ക​ള്‍ ക​ടി​ച്ചെ​ടു​ത്ത് ന​ടു​റോ​ഡി​ലേ​ക്കി​ടു​ക​യാ​ണ്. ദി​വ​സ​ങ്ങ​ള്‍ ക​ഴി​യു​മ്പോ​ള്‍ ഇ​വ ചീ​ഞ്ഞ് ദു​ര്‍ഗ​ന്ധം വ​മി​ച്ച് ജ​ന​ങ്ങ​ള്‍ക്ക് മൂ​ക്കു​പൊ​ത്താ​തെ ന​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും പി​ക്ക​അ​പ് വാ​നു​ക​ളി​ലു​മെ​ത്തി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളാ​ണ് കൂ​ടു​ത​ലും.

അ​ന​ധി​കൃ​ത മാ​ലി​ന്യ നി​ക്ഷേ​പം: നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി

പൊ​ഴു​ത​ന: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും റോ​ഡ​രി​കു​ക​ളി​ലും അ​റ​വ് മാ​ലി​ന്യ​ങ്ങ​ള​ട​ക്ക​മു​ള്ള​വ ത​ള്ളു​ന്ന​ത് പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യം ത​ള്ളി​യ വ്യ​ക്തി​യെ തി​രി​ച്ച​റി​ഞ്ഞ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. പ​ന്ത്ര​ണ്ടാം പാ​ലം, സു​ഗ​ന്ധ​ഗി​രി, അ​ച്ചൂ​ര്‍ പ​ച്ച​തു​രു​ത്ത്, ഇ​ടി​യം വ​യ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്. അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ന​സ് റോ​സ്ന സ്റ്റെ​ഫി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Poorthana PalliPalam bridge
News Summary - Poorthana Palli near Palam bridge caused disaster by dumping animal waste C
Next Story