ലഹരിക്കെതിരെ ബോധവത്കരണവുമായി പൊലീസ്
text_fieldsലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി നടന്ന ബൈക്ക് റാലി തരുവണയിൽ ഡിവൈ.എസ്.പി
എ.പി. ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
കൽപറ്റ: കേരള പൊലീസിന്റെ 'യോദ്ധാവ്' പദ്ധതിയുടെ ഭാഗമായി കമ്പളക്കാട്, പനമരം പൊലീസ് സ്റ്റേഷൻ പരിധികളിലെ കോളനികളിൽ ലഹരിക്കെതിരെ ബോധവത്കരണം നടത്തി. കല്ലഞ്ചിറ കോളനിയിൽ കമ്പളക്കാട് പൊലീസ് ഇൻസ്പെക്ടർ എം.എ. സന്തോഷ് ലഹരിവിരുദ്ധ ബോധവത്കരണവും കോളനിയിലെ മുതിർന്ന അംഗങ്ങളായ മാക്ക, കറപ്പി എന്നിവർക്കുള്ള ഓണക്കോടി വിതരണവും നടത്തി. ജനമൈത്രി ബീറ്റ് ഓഫിസർ എ.എസ്.ഐ എൻ.കെ. ദാമോദരൻ, എസ്.സി.പി ഒ. കമറുദ്ദീൻ, സി.പി.ഒ വിനു വി. മാത്യു എന്നിവർ സംസാരിച്ചു. രാജേന്ദ്രൻ മേപ്പാടിയുടെ കരോക്കെ ഗാനമേളയും കോളനി നിവാസികളുടെ കലാപരിപാടികളും അരങ്ങേറി.
പനമരം: കണിയാമ്പറ്റ പഞ്ചായത്ത് രണ്ടാം വാർഡിൽ നടവയൽ പാടിക്കുന്ന് കോളനിയിൽ ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസിൽ 35 പേർ പങ്കെടുത്തു. പനമരം പൊലീസ് ഇൻസ്പെക്ടർ എലിസബത്ത് മുഖ്യപ്രഭാഷണം നടത്തി. സി.പി.ഒമാരായ നിഖിൽ ദേവസ്യ, ജയേഷ്, വാർഡ് മെംബർ സന്ധ്യ എന്നിവർ സംസാരിച്ചു.
തരുവണ: ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി വെള്ളമുണ്ട ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ തരുവണയിൽ നിന്ന് വെള്ളമുണ്ട ടൗണിലേക്ക് ബൈക്ക് റാലി നടത്തി. വെള്ളമുണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ വെള്ളമുണ്ട ടൗണിൽ നടന്ന പൊതുയോഗം മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട എസ്.എച്ച്.ഒ, വിവിധ സാംസ്കാരിക സംഘടന നേതാക്കൾ എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിലും വിവിധ ബോധവത്കരണ പരിപാടികൾ തുടരുമെന്ന് ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

