കടയിൽനിന്ന് കുരുമുളകും പണവും മോഷ്ടിച്ച സംഘം പിടിയിൽ
text_fieldsമീനങ്ങാടി: ടൗണിലെ ബ്ലോസം ട്രേഡേഴ്സിൽനിന്ന് ഒന്നര ക്വിൻറൽ കുരുമുളകും 10,500 രൂപയും മോഷ്ടിച്ച സംഘത്തെ മീനങ്ങാടി പൊലീസ് പിടികൂടി. വാളവയല്‍ വട്ടത്താനി പുത്തന്‍വീട്ടില്‍ അബ്ദുൽ കരീം (48), മീനങ്ങാടി അപ്പാട് മൈലമ്പാടി അത്തിക്കടവ് പണിയ കോളനിയിലെ വിനു (29), മൈലമ്പാടി അത്തിക്കടവ് കോളനിയിലെ സുനീഷ് (27), ബിനീഷ് (20), തൃശ്ശിലേരി മുള്ളൻകൊല്ലി കോളനിയിലെ രാഹുല്‍ (24) എന്നിവരാണ് പിടിയിലായത്.
ജൂലൈ 22നാണ് സംഭവം. സ്ഥാപനത്തിെൻറ ചുമരുകള്‍ ഒരാള്‍ക്ക് കടക്കാവുന്ന രീതിയില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.ഇരുമ്പുഷീറ്റുകൊണ്ട് മറച്ചതിനാല്‍ റോഡില്‍നിന്ന് ഈ ഭാഗത്തേക്ക് കാഴ്ച എത്തുകയില്ല. കോവിഡ് നിയന്ത്രണങ്ങള്‍ കടുത്തിരിക്കുന്ന സമയത്തായിരുന്നു സംഭവം.
തെളിവുകള്‍ നശിപ്പിക്കുന്നതിനായി സ്ഥാപനത്തിലെ സി.സി.ടി.വിയും കൊണ്ടുപോയിരുന്നു. ഇന്‍സ്പെക്ടര്‍ സനല്രാജിെൻറ നേതൃത്വത്തില്‍ എസ്.ഐമാരായ സജീവന്, കുഞ്ഞി വാവ, സി.പി.ഒമാരായ ഫിറോസ്, യൂനുസ് എന്നിവരുടെ അന്വേഷണത്തിലാണ് പ്രതികള്‍ പൊലീസിെൻറ പിടിയിലായത്. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

