Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപെട്രോൾ കിട്ടാനില്ല ...

പെട്രോൾ കിട്ടാനില്ല പമ്പുകളിൽ പൂഴ്ത്തിവെപ്പ്

text_fields
bookmark_border
പെട്രോൾ കിട്ടാനില്ല   പമ്പുകളിൽ പൂഴ്ത്തിവെപ്പ്
cancel

ക​ൽ​പ​റ്റ: ദി​വ​സ​ങ്ങ​ളാ​യി വ​യ​നാ​ട്ടി​​​ലെ പ​മ്പു​ക​ളി​ലും പെ​ട്രോ​ളും ഡീ​സ​ലും കി​ട്ടാ​നി​ല്ല. മി​ക്ക പ​മ്പു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ലാ​ക​ട്ടെ സ്​​റ്റോ​ക്ക് ഇ​ല്ല എ​ന്ന ബോ​ർ​ഡ് വെ​ച്ചി​ട്ടു​മു​ണ്ട്.

ജി​ല്ല ആ​സ്ഥാ​ന​മാ​യ ക​ൽ​പ​റ്റ​യി​ല​ട​ക്കം പ​മ്പു​ക​ളി​ൽ ഇ​ന്ധ​നം കി​ട്ടാ​നി​ല്ല. ക​ൽ​പ​റ്റ​യി​ലെ റി​ല​യ​ൻ​സ് പ​മ്പി​ൽ മാ​ത്ര​മാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച ഇ​ന്ധ​നം ഉ​ണ്ടാ​യി​രു​ന്ന​ത്. മേ​പ്പാ​ടി ഭാ​ഗ​ത്ത് നി​ന്ന​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ഇ​ന്ധ​നം നി​റ​ക്കാ​ൻ എ​ത്തി​യ​ത്. ഇ​തു​മൂ​ലം ദേ​ശീ​യ പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും വ​ൻ​തോ​തി​ൽ വി​ല വ​ർ​ധി​ക്കു​മെ​ന്ന അ​ഭ്യൂ​ഹം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​ത​റി​ഞ്ഞ് വ​ൻ​തോ​തി​ൽ ഇ​ന്ധ​നം സ്റ്റോ​ക്ക് ചെ​യ്ത​വ​ർ ഇ​ന്ധ​നം ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ് ഉ​പ​ഭോ​ക്താ​ക്ക​ളെ മ​ട​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്. വി​ല വ​ർ​ധി​ച്ചാ​ൽ പ​ഴ​യ നി​ര​ക്കി​ൽ വാ​ങ്ങി​യ ഇ​ന്ധ​ന​ത്തി​ന് കൂ​ടി​യ വി​ല ഈ​ടാ​ക്കാ​നാ​ണ് ചി​ല പ​മ്പു​ട​മ​ക​ളു​ടെ ശ്ര​മം.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചു​ര​ത്തി​ന് താ​ഴെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ പ​മ്പു​ക​ളി​ലും ഇ​ന്ധ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ചു​ര​ത്തി​ലെ ഗ​താ​ഗ​ത ത​ട​സ്സ​മ​ട​ക്കം മു​ൻ​കൂ​ട്ടി ക​ണ്ട് ചു​ര​ത്തി​ന് താ​ഴെ​യു​ള്ള പ​മ്പു​ക​ളി​ൽ നി​ന്ന് ഇ​ന്ധ​നം നി​റ​ക്കാ​മെ​ന്ന് ക​രു​തി എ​ത്തി​യ വാ​ഹ​ന ഉ​ട​മ​ക​ളും വെ​ട്ടി​ലാ​യി.

താ​മ​​ര​ശ്ശേ​രി മു​ത​ൽ ചു​രം വ​രെ നി​ര​വ​ധി പ​മ്പു​ക​ൾ ഉ​ണ്ട്. എ​ന്നാ​ൽ, ശ​നി​യാ​ഴ്ച​യ​ട​ക്കം ഒ​ന്നോ ര​ണ്ടോ പ​മ്പു​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​ന്ധ​നം ഉ​ണ്ടാ​യി​രു​ന്ന​ത്. കൂ​ടി​യ വി​ല​ക്ക് വി​ൽ​പ​ന ന​ട​ത്താ​നും കൊ​ള്ള ലാ​ഭം ഉ​ണ്ടാ​ക്കാ​നു​മാ​യി ഇ​ന്ധ​നം പൂ​ഴ്ത്തി​വെ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

സി​വി​ൽ സ​ൈ​പ്ല​സ് അ​ധി​കൃ​ത​ര​ട​ക്കം പ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​ന്റെ പേ​രി​ൽ ചി​ല ഏ​ജ​ൻ​സി​ക​ൾ സി​ലി​ണ്ട​റു​ക​ൾ പൂ​ഴ്ത്തി​വെ​ച്ചി​രു​ന്നു. അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​യ​ട​ക്കം ന​ട​ത്തി പൂ​ഴ്ത്തി​വെ​ച്ച സി​ലി​ണ്ട​റു​ക​ൾ പി​ടി​ച്ചി​രു​ന്നു.

ഇ​ത്ത​ര​ത്തി​ൽ പെ​ട്രോ​ൾ പ​മ്പു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. അ​ടു​ത്ത ദി​വ​സം ത​ന്നെ ലി​റ്റ​റി​ന് അ​ഞ്ചു​രൂ​പ​യെ​ങ്കി​ലും പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല വ​ർ​ധി​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrolnewsWayanad
News Summary - Petrol shortage; hoarding in fuel pumps
Next Story