Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവയനാട്ടിലെ സാഹസിക...

വയനാട്ടിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് അനുമതി നിര്‍ബന്ധം

text_fields
bookmark_border
adventure tourism centers in Wayanad
cancel

ക​ൽ​പ​റ്റ: ജി​ല്ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ക്ക് അ​നു​മ​തി നി​ര്‍ബ​ന്ധ​മാ​ക്കി ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ൻ കൂ​ടി​യാ​യ ക​ല​ക്ട​ര്‍ എ. ​ഗീ​ത ഉ​ത്ത​ര​വി​റ​ക്കി.

ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ 2023 മാ​ര്‍ച്ച് ഒ​ന്നി​ന​കം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള​ള നി​രാ​ക്ഷേ​പ പ​ത്രം വാ​ങ്ങി ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഇ​വി​ടെ നി​ന്നും ലൈ​സ​ന്‍സ് ല​ഭി​ക്കും. മാ​ര്‍ച്ച് ഒ​ന്നു​മു​ത​ല്‍ അ​നു​മ​തി കൂ​ടാ​തെ പ്ര​വ​ര്‍ത്തി​ക്കു​ന്ന സാ​ഹ​സി​ക വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പു​കാ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും.

ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ അ​നു​മ​തി കൂ​ടാ​തെ പ്ര​വ​ര്‍ത്തി​ക്കു​ന്ന മു​ഴു​വ​ന്‍ സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ഖേ​ന ശേ​ഖ​രി​ക്കും. കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ക്ക് ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​ർ​ദേ​ശം ന​ല്‍കി. സാ​ഹ​സി​ക വി​നോ​ദ കേ​ന്ദ്ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത കേ​ന്ദ്ര​ങ്ങ​ള്‍ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കും. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​നു​മ​തി/​ലൈ​സ​ന്‍സ് പ്ര​ദ​ര്‍ശി​പ്പി​ക്ക​ണം.

ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ജി​ല്ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഘ​ത്തി​ന് ജി​ല്ല​യി​ല്‍ നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ള്‍ അ​നു​മ​തി​യി​ല്ലാ​തെ പ്ര​വ​ര്‍ത്തി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayanad adventure tourism
News Summary - Permission mandatory for adventure tourism centers in Wayanad
Next Story