Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസീ​സി​യി​ലെ ക​ടു​വ...

സീ​സി​യി​ലെ ക​ടു​വ ഭീ​തി; നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി

text_fields
bookmark_border
സീ​സി​യി​ലെ ക​ടു​വ ഭീ​തി; നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ സീ​സി, മ​ടൂ​ർ, മൈ​ല​മ്പാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തു​ന്ന ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നം. നി​ര​ന്ത​ര​മാ​യി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു​നേ​രെ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടും വ​നം വ​കു​പ്പ് കൂ​ടു​വെ​ച്ച് പി​ടി​കൂ​ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​ർ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫിസ​ർ കെ.​പി. അ​ബ്ദു​ൽ സ​മ​ദി​നെ ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​ടൂ​രി​ൽ ത​ട​ഞ്ഞു​വെ​ച്ചു. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​താ​ടെ കൂ​ടു​വെ​ക്കു​മെ​ന്നു​ള്ള ഉ​റ​പ്പ് വ​നം വ​കു​പ്പ് ന​ൽ​കി.

സീ​സി​ക്ക​ടു​ത്ത് മ​ടൂ​ർ കോ​ള​നി​യി​ലെ ശ്രീ​ധ​ര​ന്‍റെ പ​ശു​വി​നെ​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ക​ടു​വ കൊ​ന്ന​ത്. പ​തി​വു​പോ​ലെ സം​ഭ​വ​മ​ന്വേ​ഷി​ക്കാ​ൻ ചെ​ത​ല​യം റേ​ഞ്ച് ഓ​ഫിസ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നം​വ​കു​പ്പ് സം​ഘ​മെ​ത്തി. രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ള​ഞ്ഞു​വെ​ച്ചു. മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​ഇ. വി​ന​യ​ൻ, എ.​കെ.​എ​സ് നേ​താ​വ് പി. ​വാ​സു​ദേ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച​ത്.

ഡി.​എ​ഫ്.​ഒ വ​ന്ന് കൂ​ടു​വെ​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കാ​തെ ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ല​ത്ത് നി​ന്ന് പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു നാ​ട്ടു​കാ​ർ.

റേ​ഞ്ച് ഓ​ഫീ​സ​ർ അ​ബ്ദു​ൽ സ​മ​ദ് നാ​ട്ടു​കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വ്യാ​ഴാ​ഴ്ച കൂ​ടു​വെ​ക്കു​മെ​ന്നും അ​തി​നു​വേ​ണ്ട ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി. ഇ​തോ​ടെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ​നി​ന്ന് ത​ൽ​ക്കാ​ല​ത്തേ​ക്ക് പി​ൻ​വാ​ങ്ങി. സീ​സി മേ​ഖ​ല​യി​ൽ ഇ​തി​നോ​ട​കം കെ​ട്ടി​യി​ട്ട അ​ഞ്ച് പ​ശു​ക്ക​ൾ​ക്ക് നേ​രെ​യാ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ മാ​നി​ന്റെ​യും കാ​ട്ടു​പ​ന്നി​യു​ടെ​യും പാ​തി ഭ​ക്ഷി​ച്ച അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​ടി​യ​ന്ത​ര​മാ​യി കൂ​ടു​വെ​ച്ച്പിടി​കൂ​ട​ണം-പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ സീ​സി, മൈ​ല​മ്പാ​ടി, മ​ടൂ​ർ മേ​ഖ​ല​യി​ലെ ജ​ന​ജീ​വി​തം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ക​ടു​വ​യെ കൂ​ടു​വെ​ച്ച് പി​ടി​കൂ​ടാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ഇ. വി​ന​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് കൂ​ടു​വെ​ക്കാ​നു​ള്ള ന​ട​പ​ടി വ​നം​വ​കു​പ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സീ​സി, മൈ​ല​മ്പാ​ടി, മ​ടൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ വാ​ർ​ഡം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് കൂ​ടു​വെ​ച്ച് പി​ടി​കൂ​ടു​ന്ന​തി​നു​ള്ള റി​പ്പോ​ർ​ട്ട് ഡി.​എ​ഫ്.​ഒ സി.​സി.​എ​ഫി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച​യോ​ടെ ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധം, കാ​മ​റ, കൂ​ട്... ശാ​ശ്വ​തപ​രി​ഹാ​രം അ​ക​ലെ

സീ​സി, മൈ​ല​മ്പാ​ടി, മ​ടൂ​ർ, പു​ല്ലു​മ​ല ഭാ​ഗ​ങ്ങ​ളി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന ക​ടു​വ​ക​ളെ തു​ര​ത്താ​ൻ കൂ​ടു​വെ​ക്കാ​ൻ തീ​രു​മാ​ന​മാ​യെ​ങ്കി​ലും ശാ​ശ്വ​ത പ​രി​ഹാ​രം പി​ന്നെ​യും അ​ക​ലു​ക​യാ​ണ്. സീ​സി, വാ​കേ​രി മേ​ഖ​ല​ക​ളി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ ക​ടു​വ​ക​ൾ ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ണ്. കൂ​ടു​ക​ൾ സ്ഥാ​പി​ച്ച് ക​ടു​വ​ക​ളെ ഒ​രേ​സ​മ​യം പി​ടി​കൂ​ടാ​നാ​കു​മോ എ​ന്ന​താ​ണ് ക​ണ്ട​റി​യേ​ണ്ട​ത്. കാ​മ​റ വെ​ച്ച് ക​ടു​വ​ക​ളെ നി​രീ​ക്ഷി​ച്ച് സ്വ​ഭാ​വം മ​ന​സ്സി​ലാ​ക്കി​യ​തി​നു​ശേ​ഷ​മാ​ണ് സാ​ധാ​ര​ണ വ​നം വ​കു​പ്പ് കൂ​ട് സ്ഥാ​പി​ക്കാ​റു​ള്ള​ത്.

കെ​ട്ടി​യി​ട്ട മൃ​ഗ​ത്തെ അ​ക്ര​മി​ക്കാ​ൻ ശാ​രീ​രി​ക അ​വ​ശ​ത​ക​ളു​ള്ള ക​ടു​വ​ക​ളെ ത​യാ​റാ​കൂ. എ​ന്നാ​ൽ സീ​സി മേ​ഖ​ല​യി​ൽ എ​ത്തി​യി​ട്ടു​ള്ള ക​ടു​വ​ക​ളി​ൽ മൃ​ഗ​ത്തെ വേ​ട്ട​യാ​ടി​പ്പി​ടി​ക്കാ​ൻ കെ​ൽ​പ്പു​ള്ള​വ​യും ഉ​ണ്ടെ​ന്ന് തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ഇ​ത്ത​രം ക​ടു​വ​ക​ൾ കൂ​ട്ടി​ൽ ക​യ​റാ​ൻ സാ​ധ്യ​ത​യി​ല്ല. ഒ​ന്നോ ര​ണ്ടോ ക​ടു​വ​യെ പി​ടി​ച്ചാ​ലും വീ​ണ്ടും ക​ടു​വ​ക​ൾ ഉ​ണ്ടോ എ​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യി​ല്ലെ​ങ്കി​ൽ പ്ര​ശ്ന​ങ്ങ​ൾ വീ​ണ്ടും നീ​ളും.

ചെ​ത​ല​യം വ​ന​വു​മാ​യി ചേ​ർ​ന്നു കി​ട​ക്കു​ന്ന​ത് പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ വാ​കേ​രി, മൂ​ട​ക്കൊ​ല്ലി, പാ​പ്ല​ശ്ശേ​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളാ​ണ്. ഇ​തു​വ​ഴി​യാ​ണ് ക​ടു​വ​ക​ൾ മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ മൈ​ല​മ്പാ​ടി, പു​ല്ലു​മ​ല, ആ​വ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്.

കൂ​ടു​വെ​ച്ച് ക​ടു​വ​യെ പി​ടി​കൂ​ടി​യാ​ലും അ​തി​ന്‍റെ പു​ന​ര​ധി​വാ​സം വ​നം വ​കു​പ്പി​ന് ത​ല​വേ​ദ​ന​യാ​ണ്. കു​പ്പാ​ടി​യി​ലെ വ​ന്യ​മൃ​ഗ സാ​ന്ത്വ​ന പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കാം എ​ന്ന​താ​ണ് ഇ​പ്പോ​ഴു​ള്ള സാ​ധ്യ​ത. നി​ല​വി​ൽ അ​വി​ടെ ര​ണ്ട് ക​ടു​വ​ക​ളു​ണ്ട്. ഇ​നി​യും ഒ​ന്നോ ര​ണ്ടോ ക​ടു​വ​ക​ളെ കൂ​ടി പാ​ർ​പ്പി​ക്കാ​നേ ക​ഴി​യൂ​വെ​ന്നാ​ണ് വ​നം വ​കു​പ്പ് ന​ൽ​കു​ന്ന സൂ​ച​ന. ഇ​പ്പോ​ഴു​ള്ള ക​ടു​വ​ക​ൾ​ക്ക് തീ​റ്റ കൊ​ടു​ക്കു​ന്ന വ​ക​യി​ൽ ഓ​രോ​ന്നി​നും മാ​സം 50,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ ചെ​ല​വ് വ​രു​ന്നു​ണ്ട്. അ​തി​നാ​ൽ കൂ​ടു​ത​ൽ ക​ടു​വ​ക​ൾ അ​വി​ടെ​യെ​ത്തി​യാ​ൽ പ​രി​ച​രി​ക്കു​ക​യെ​ന്ന​ത് വ​നം​വ​കു​പ്പി​ന് വ​ലി​യ ബാ​ധ്യ​ത​യാ​ണ്. കൂ​ടു​വെ​ച്ച് പി​ടി​ക്കു​ന്ന ക​ടു​വ​യെ മൃ​ഗ​ശാ​ല​ക​ളി​ലേ​ക്ക് മാ​റ്റു​ക എ​ന്ന​താ​ണ് മ​റ്റൊ​രു മാ​ർ​ഗം. എ​ന്നാ​ൽ കേ​ര​ള​ത്തി​ലെ ഒ​രു മൃ​ഗ​ശാ​ല​യി​ലും ഇ​പ്പോ​ൾ ക​ടു​വ​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്നി​ല്ല. സ്വാ​ഭാ​വി​ക​മാ​യും പി​ടി​കൂ​ടു​ന്ന​വ​യെ വ​ന​ത്തി​ൽ തു​റ​ന്നുവി​ടും.

ഇ​ങ്ങ​നെ​യു​ള്ള ക​ടു​വ​ക​ൾ വീ​ണ്ടും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ എ​ത്തും. മു​മ്പ് സീ​സി മേ​ഖ​ല​യി​ൽനി​ന്നും പി​ടി​കൂ​ടി​യ ഒ​രു ക​ടു​വ​യെ 15 കി​ലോ​മീ​റ്റ​ർ അ​പ്പു​റം ബ​ന്ദി​പ്പൂ​ർ വ​ന​മേ​ഖ​ല​യി​ൽ തു​റ​ന്നുവി​ടു​ക​യു​ണ്ടാ​യി. ഇ​തേ ക​ടു​വ വീ​ണ്ടും സീ​സി​യി​ൽ തി​രി​ച്ചെ​ത്തി​യ​താ​യി പി​ന്നീ​ട് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protest
News Summary - people panic-stricken of tiger sauntering around, protests gains momentum
Next Story