Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നീലഗിരിയില്‍ വീടുകളില്‍ ഇനി തത്തകളെയും മൈനകളേയും വളര്‍ത്താനാവില്ല
text_fieldsbookmark_border
Listen to this Article
ഗൂഡല്ലൂര്‍: നീലഗിരിയിലെ വീടുകളില്‍ തത്തകളെയും മൈനകളെയും വളര്‍ത്തുന്നത് നിരോധിച്ച് ഉത്തരവായി. വനത്തില്‍നിന്നും പിടികൂടി വീടുകളില്‍ കൊണ്ടുവന്ന് ഈ പക്ഷിവിഭാഗങ്ങളെ വളര്‍ത്തരുതെന്ന് വനംവകുപ്പാണ് ഉത്തരവിട്ടത്.
ഇതുസംബന്ധമായി പന്തല്ലൂര്‍ താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ മൈക്കിലൂടെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിത്തുങ്ങി. നിയമം ലംഘിച്ച് ഇവയെ വളര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
വീട്ടിലുള്ള തത്തകളെയും മൈനകളെയുമടക്കമുള്ള വളര്‍ത്തപക്ഷികളെ ഉടന്‍ തുറന്നു വിടണമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

