Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightpanamaramchevron_rightക​നി​വ് 108...

ക​നി​വ് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രു​ടെ പ​രി​ച​ര​ണം; ആ​ദി​വാ​സി യു​വ​തി​ക്ക് വീ​ട്ടി​ൽ സു​ഖ​പ്ര​സ​വം

text_fields
bookmark_border
ക​നി​വ് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രു​ടെ പ​രി​ച​ര​ണം; ആ​ദി​വാ​സി യു​വ​തി​ക്ക് വീ​ട്ടി​ൽ സു​ഖ​പ്ര​സ​വം
cancel
camera_alt

ആം​ബു​ല​ൻ​സ് ശെഡ്രവർ അ​സീ​സ്, എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ നി​ഖി​ൽ

എ​ന്നി​വ​ർ

Listen to this Article

പ​ന​മ​രം: ക​നി​വ് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രു​ടെ പ​രി​ച​ര​ണ​ത്തി​ൽ ആ​ദി​വാ​സി യു​വ​തി​ക്ക് വീ​ട്ടി​ൽ സു​ഖ​പ്ര​സ​വം. പ​ന​മ​രം മാ​തോ​ത്ത് പൊ​യി​ൽ കോ​ള​നി​യി​ൽ ബി​ജു​വി​ന്റെ ഭാ​ര്യ സൗ​മ്യ(31)​യാ​ണ് വീ​ട്ടി​ൽ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തു​ മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ സ്ഥ​ല​ത്തെ ജൂ​നി​യ​ർ പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ന​ഴ്‌​സി​നെ വി​വ​രം അ​റി​യി​ച്ചു. ഇ​വ​ർ ക​നി​വ് 108 ആം​ബു​ല​ൻ​സി​ന്റെ സേ​വ​നം തേ​ടു​ക​യാ​യി​രു​ന്നു.

ക​ൺ​ട്രോ​ൾ റൂം ​എ​മ​ർ​ജ​ൻ​സി റെ​സ്പോ​ൺ​സ് ഓ​ഫി​സ​ർ ഇ​ന്ദു ഉ​ട​ൻ പ​ന​മ​രം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ക​നി​വ് 108 ആം​ബു​ല​ൻ​സി​ന് സ​ന്ദേ​ശം കൈ​മാ​റി. ആം​ബു​ല​ൻ​സ് ഡ്രൈവർ ടി. ​അ​സീ​സ്, എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ്യ​ൻ നി​ഖി​ൽ ജോ​സ് എ​ന്നി​വ​ർ വൈ​കാ​തെ പൊ​യി​ൽ കോ​ള​നി​യി​ൽ എ​ത്തി.

പ​രി​ശോ​ധ​ന​യി​ൽ പ്ര​സ​വം എ​ടു​ക്കാ​തെ സൗ​മ്യ​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ്യ​ൻ നി​ഖി​ൽ വീ​ട്ടി​ൽ പ്ര​സ​വം എ​ടു​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി. 9.45ന് ​നി​ഖി​ലി​ന്റെ പ​രി​ച​ര​ണ​ത്തി​ൽ സൗ​മ്യ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. പൊ​ക്കി​ൾ​കൊ​ടി ബ​ന്ധം വേ​ർ​പെ​ടു​ത്തി പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ഇ​രു​വ​രെ​യും ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റി. ഉ​ട​ൻ ത​ന്നെ ആം​ബു​ല​ൻ​സ് പൈ​ല​റ്റ് അ​സീ​സ് അ​മ്മ​യെ​യും കു​ഞ്ഞി​നേ​യും മാ​ന​ന്ത​വാ​ടി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayanad newsKaniv Ambulance
News Summary - tribal woman delivery at home in Panamaram
Next Story