Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightpanamaramchevron_rightഅ​ഞ്ചു...

അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ പ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ; റെ​ക്കോ​ഡ് സൃ​ഷ്ടി​ച്ച് പ​ന​മ​രം പ​ഞ്ചാ​യ​ത്ത്

text_fields
bookmark_border
അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ പ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ; റെ​ക്കോ​ഡ് സൃ​ഷ്ടി​ച്ച് പ​ന​മ​രം പ​ഞ്ചാ​യ​ത്ത്
cancel

പ​ന​മ​രം: അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ 10 സെ​ക്ര​ട്ട​റി​മാ​രെ വാ​ഴി​ച്ചു റെ​ക്കോ​ഡ് സൃ​ഷ്ടി​ച്ച് പ​ന​മ​രം പ​ഞ്ചാ​യ​ത്ത്. 2018 ജ​നു​വ​രി മു​ത​ൽ 2023 സെ​പ്റ്റം​ബ​ർ 14നു​വ​രെ പ​ന​മ​രം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ 10 സെ​ക്ര​ട്ട​റി​മാ​രാ​ണ് വ​ന്നു പോ​യ​ത്. വി​വ​രാ​വാ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ 10 സെ​ക്ര​ട്ട​റി​മാ​ർ ഇ​വി​ടെ എ​ത്തി​യ​താ​യി പ​റ​യു​ന്ന​ത്. ഓ​ഫി​സി​ൽ പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യെ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​ർ സെ​ക്ര​ട്ട​റി​മാ​ർ ഇ​ല്ലാ​ത്ത​തി​ന്റെ പേ​രി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​തും ഏ​റെ​യാ​ണ്.

മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ പു​തി​യ സെ​ക്ര​ട്ട​റി ചാ​ർ​ജ് എ​ടു​ക്കു​മ്പോ​ഴു​ണ്ടാ​വു​ന്ന കാ​ല​താ​മ​സം കാ​ര​ണം പ​ന​മ​ര​ത്തു​കാ​രാ​ണ് വ​ട്ടം ക​റ​ങ്ങു​ന്ന​ത്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഓ​ഫി​സി​ലെ​ത്തി കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു പി​ന്നീ​ട് വ​രു​മ്പോ​ഴാ​വും അ​ന്നു ക​ണ്ട സെ​ക്ര​ട്ട​റി​യ​ല്ലെ​ന്നു മ​ന​സ്സി​ലാ​വു​ന്ന​ത്. ഇ​തു​കാ​ര​ണം മാ​സ​ങ്ങ​ളാ​ണ് അ​പേ​ക്ഷ​ക​ളു​മാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ പ​ല​ർ​ക്കും ക​യ​റി​യി​റ​ങ്ങേ​ണ്ടി​വ​രു​ന്ന​ത്.

അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജാ​ണു ന​ട​ത്തു​ന്ന​ത്. അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ഒ​രു വ​ർ​ഷം വീ​തം പൂ​ർ​ത്തി​യാ​ക്കി​യ​വ​രും മാ​സം തി​ക​യും മു​മ്പേ പോ​കേണ്ടി​വ​ന്ന സെ​ക്ര​ട്ട​റി​മാ​രും പ​ഞ്ചാ​യ​ത്തി​ലു​ണ്ട്. പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ൽ സെ​ക്ര​ട്ട​റി​മാ​രാ​വാ​ൻ പ​ല​രും താ​ൽ​പ​ര്യം കാ​ണി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​റ‍യു​ന്ന​ത്. അ​ത് കൊ​ണ്ടു​ത​ന്നെ പ​ല​രും ചാ​ർ​ജ് എ​ടു​ക്കു​ന്ന​തി​ന് മു​മ്പെ ട്രാ​ൻ​സ്ഫ​ർ അ​പേ​ക്ഷ ന​ൽ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsRecordSecretariesPanamaram Panchayath
News Summary - Ten secretaries in five years; Panamaram Panchayat created a record
Next Story