Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
31 barrels of tar stolen
cancel
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightpanamaramchevron_rightടീ ​സ്​​റ്റാ​ളു​ക​ളി​ൽ...

ടീ ​സ്​​റ്റാ​ളു​ക​ളി​ൽ മോ​ഷ​ണ പ​ര​മ്പ​ര; പാചകവാതക സിലിണ്ടറും അടുപ്പും കാണാതാകുന്നത്​ പതിവായി

text_fields
bookmark_border

പ​ന​മ​രം: ടൗ​ണി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളും അ​ടു​പ്പും മോ​ഷ​ണം പോ​കു​ന്ന​ത്​ പ​തി​വാ​യി. കോ​ളി​യി​ൽ സ​ലീ​മി​െൻറ ടൗ​ണി​ലെ ടീ ​സ്​​റ്റാ​ൾ, പ​ഴ​യ ന​ട​വ​യ​ൽ റോ​ഡി​ലെ ക​ട​ന്നോ​ളി ഗ​ഫൂ​റി​െൻറ ടീ ​സ്​​റ്റാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ ഞാ​യ​റാ​ഴ്ച ഗ്യാ​സ് സി​ലി​ണ്ട​റും ഗ്യാ​സ് അ​ടു​പ്പും പാ​ത്ര​ങ്ങ​ളു​മ​ട​ക്കം ക​ള​വ് പോ​യ​ത​്.

ക​ട​ക​ൾ​ക്ക് അ​വ​ധി​യാ​യി​രു​ന്നു. ര​ണ്ട് ക​ട​ക​ളി​ൽ​നി​ന്നു​മാ​യി അ​ഞ്ച്​ ഗ്യാ​സ് സി​ലി​ണ്ട​റും മൂ​ന്ന്​ ഗ്യാ​സ് സ്​​റ്റൗ​വും ഉ​ൾ​പ്പെ​ടെ മോ​ഷ്​​ടി​ച്ച​ത്. ക​ട​യു​ടെ വാ​തി​ൽ ത​ക​ർ​ത്താ​ണ്​ മോ​ഷ്​​ടാ​ക്ക​ൾ അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്.

പ​ഴ​യ ന​ട​വ​യ​ൽ റോ​ഡി​ലെ വീ​ടു​ക​ളി​ൽ നി​ന്നു പ​ല​ത​വ​ണ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളും കി​ണ​റ്റി​ലെ മോ​​​ട്ടോ​റു​ക​ളും ക​ള​വ് പോ​യി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ക​ള​വ് മു​ത​ലു​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന്​ സൂ​ച​ന​യു​ണ്ട്. പ​ന​മ​രം പൊ​ലീ​സ് സ്​​റ്റേ​ഷ​നു സ​മീ​പ​ത്തു​ത​ന്നെ​യാ​ണ്​ ടീ ​സ്​​റ്റാ​ൾ. അ​വി​ടെ​നി​ന്നാ​ണ്​ സ്​​റ്റൗ അ​ട​ക്കം ക​ള​വു​പോ​യ​ത്. പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ര​ണ്ടു​വ​ർ​ഷം മു​മ്പ് ടൗ​ണി​ൽ സി.​സി.​ടി.​വി കാ​മ​റ സ്ഥാ​പി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചി​രു​ന്നു. ഇ​ത്​ വാ​ഗ്​​ദാ​ന​ങ്ങ​ളി​ൽ ഒ​തു​ങ്ങി. മാ​സ​ങ്ങ​ളാ​യി ടൗ​ണി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്താ​ത്ത​തും മോ​ഷ്​​ടാ​ക്ക​ൾ​ക്ക് അ​വ​സ​ര​മാ​വു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftpanamaramgas cylinder
News Summary - Series of thefts at tea stall games; Missing cooking gas cylinders and stoves are common
Next Story