Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightpanamaramchevron_rightഇ​ത് അ​പ​ക​ട​വ​ള​വ്;...

ഇ​ത് അ​പ​ക​ട​വ​ള​വ്; പ​ന​മ​രം-​മാ​ന​ന്ത​വാ​ടി റോ​ഡി​ലെ കാ​പ്പും​ചാ​ൽ വ​ള​വി​ൽഅ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു

text_fields
bookmark_border
ഇ​ത് അ​പ​ക​ട​വ​ള​വ്; പ​ന​മ​രം-​മാ​ന​ന്ത​വാ​ടി റോ​ഡി​ലെ കാ​പ്പും​ചാ​ൽ വ​ള​വി​ൽഅ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു
cancel
camera_alt

പ​ന​മ​രം-​മാ​ന​ന്ത​വാ​ടി റോ​ഡി​ലെ കാ​പ്പും​ചാ​ൽ യു ​വ​ള​വ്

പ​ന​മ​രം: പ​ന​മ​രം-​മാ​ന​ന്ത​വാ​ടി റോ​ഡി​ലെ കാ​പ്പും​ചാ​ൽ യു ​വ​ള​വ് സ്ഥി​രം അ​പ​ക​ട​സ്ഥ​ല​മാ​കു​ന്നു. അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ഇ​വി​ടെ അ​പ​ക​ട​ങ്ങ​ളു​ടെ പ​ര​മ്പ​ര​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ അ​പ​ക​ട​വും ഇ​വി​ടെ​യാ​ണ്. നി​ല​മ്പൂ​രി​ൽ നി​ന്ന് ഇ​രി​ട്ടി​യി​ലേ​ക്കും പ​റ​ശ്ശി​നി​ക്ക​ട​വി​ലേ​ക്കും പോ​വു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.45 ഓ​ടെ പ​ന​മ​രം കൈ​ത​ക്ക​ലി​നും കാ​പ്പും​ചാ​ലി​നു​മി​ട​യി​ൽ ഈ ​വ​ള​വി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

കൈ​ത​ക്ക​ൽ പ​ള്ളി മു​ത​ൽ കാ​പ്പും​ചാ​ൽ ജ​ങ്ഷ​ൻ വ​രെ വ​രു​ന്ന 350 മീ​റ്റ​ർ ദൂ​ര​മാ​ണ് വ​ലി​യ വ​ള​വാ​യു​ള്ള​ത്. വ​ള​വും തി​രി​വു​മു​ള്ള റോ​ഡി​ൽ മ​റു​വ​ശ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ കാ​ണാ​ൻ ക​ഴി​യി​ല്ല. ഇ​ത് അ​പ​ക​ട സാ​ധ്യ​ത കൂ​ട്ടു​ന്നു. യു ​വ​ള​വി​ൽ നി​ത്യം അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ഴും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്നി​ല്ല. കൈ​ത​ക്ക​ൽ മു​ത​ൽ കാ​പ്പും​ചാ​ൽ​വ​രെ ഭാ​ഗ​ത്ത് സൂ​ച​ന ബോ​ർ​ഡ് പോ​ലും സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഡി​വൈ​ഡ​ർ സ്ഥാ​പി​ച്ചാ​ൽ വ​ലി​യൊ​ര​ള​വോ​ളം അ​പ​ക​ടം കു​റ​ക്കാ​ൻ ക​ഴി​യു​മെ​ങ്കി​ലും ഇ​തി​നും അ​ധി​കൃ​ത​ർ ത​യാ​റാ​വു​ന്നി​ല്ല.

മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് കു​ണ്ടാ​ല​യി​ലെ സു​ബൈ​ർ മു​സ്‍ലി​യാ​രും മ​ക​ൻ മി​ഥ്‍ലാ​ജും സ​ഞ്ച​രി​ച്ച ബൈ​ക്ക് ഇ​തേ സ്ഥ​ല​ത്തു​വെ​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​രും മ​ര​ണ​പ്പെ​ട്ട​ത്. മാ​ന​ന്ത​വാ​ടി റോ​ഡി​ൽ ഇ​ട​തു​ഭാ​ഗ​ത്തു​ള്ള ഹ​യാ​ത്ത് യൂ​സ​ഫി​ന്റെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് കാ​റ് മ​റി​യു​ക​യും ചെ​യ്തി​രു​ന്നു. അ​ന്ന് ആ​ള​പാ​യ​മി​ല്ലാ​തെ യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം താ​ഴെ​ച്ചാ​ൽ സു​ലൈ​മാ​ന്റെ ക്വാ​ട്ടേ​ഴ്സി​ലേ​ക്കും കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു.

എ​ല്ലാ അ​പ​ക​ട​ങ്ങ​ളും ഈ ​വ​ള​വി​ൽ ത​ന്നെ​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. തു​ട​രെ അ​പ​ക​ട​മു​ണ്ടാ​യി​ടും പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. കൈ​ത​ക്ക​ൽ ഡി​പ്പോ മു​ത​ൽ കാ​പ്പും​ചാ​ൽ വ​രെ ഭാ​ഗ​ത്ത് റോ​ഡ് അ​രി​ക് വീ​തി കു​റ​വാ​ണ്. അ​തി​നാ​ൽ, വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് മാ​റി​നി​ൽ​ക്കാ​ൻ​പോ​ലും സ്ഥ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്. ഇ​വി​ടെ കാ​ൽ​ന​ട യാ​ത്ര​ക്കാ​രും അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​ട്ടു​ണ്ട്. കൈ​ത​ക്ക​ൽ എ​ൽ.​പി സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ഭീ​തി​യോ​ടെ​യാ​ണ് ഇ​തി​ലെ ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayandpanamaramAccidents
News Summary - Rising Accidents at Kappumchal Curve on Panamaram
Next Story