അമ്പോ തീവില...കോഴിയും മീനും പൊള്ളും
text_fieldsപനമരം ടൗണിലെ ചിക്കൻ സ്റ്റാളും മത്സ്യക്കടയും
പനമരം: കോഴിയിറച്ചിക്കും മീനിനും റെക്കോർഡ് വില. കോഴിയിറച്ചി കിലോ 260 മുതൽ 280 രൂപ വരെയാണങ്കിൽ ഒരു കിലോ മത്തിക്ക് 280 രൂപയാണ് ഞായറാഴ്ചത്തെ വില. ഒരു കിലോ കോഴിക്ക് 157 രൂപയാണ് ഫാമിലെ വില. ഒരു കിലോ കോഴിക്ക് 650 ഗ്രാം ഇറച്ചിയാണു ഉണ്ടാവുക. ചില്ലറ മാർക്കറ്റിൽ 280ന് വിറ്റാലാണ് കൂലി പോലും ലഭിക്കുകയെന്ന് കച്ചവടക്കാർ പറയുന്നു.
തമിഴ്നാട്ടിൽ പൊങ്കൽ, ന്യൂ ഇയർ, ക്രിസ്മസ് തുടങ്ങിയ ഉത്സവങ്ങൾക്ക് കോഴിക്ക് വൻ ഡിമാൻഡുള്ളതിനാലാണ് ഈ വിലയെന്ന് വ്യാപരികൾ പറയുന്നു. കോഴിക്കുഞ്ഞുങ്ങളെ പാകമാകുന്നതിനുമുമ്പ് തന്നെ ഫാമിൽനിന്ന് കൊണ്ടുപോകുകയാണ്. മീനിനും തീ വിലയാണ്. കിലോക്ക് 280ൽ കുറഞ്ഞ ഒരു മീനും വിപണിയിലില്ല. മത്തി, അയല, മാന്ത തുടങ്ങിയ ഇനങ്ങൾക്കെല്ലാം 280 ആണ് വില. അയക്കൂറ, ആവോലി, ചെമ്മീൻ തുടങ്ങിവക്ക് 500ന് മുകളിലാണ് വില. നിത്യോപയോഗ സാധനങ്ങളുടെ അടിക്കടിയുള്ള വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

