Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightpanamaramchevron_rightആശുപത്രിയിലെത്തിയ...

ആശുപത്രിയിലെത്തിയ രോഗിയെ തെരുവുനായ് കടിച്ചു

text_fields
bookmark_border
street dog
cancel

പനമരം: ചികിത്സതേടി പനമരം ഗവ. ആശുപത്രിയിലെത്തിയ രോഗി​െയ തെരുവുനായ് കടിച്ചു.നീർവാരം അമ്മാനി സ്വദേശി പുളിക്കൽ ബീനക്കാണ്​ (43) നായുടെ കടിയേറ്റത്.ആശുപത്രിയും പരിസരവും തെരുവുപട്ടികളുടെ വിഹാരകേന്ദ്രമാ​െണന്ന്​ ആരോപണമുണ്ട്.

പലതവണയായി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തെരുവുനായ്​ക്കളുടെ കടിയേറ്റിരുന്നു. രാത്രി സമയങ്ങളിൽ രോഗികൾ വിശ്രമിക്കുന്ന ഇടങ്ങളിൽ ഇപ്പോൾ നായ്​ക്കളാണ്​ കിടന്നുറങ്ങുന്നത്.ഇതുകാരണം പലരും വിശ്രമ ബെഞ്ചുകളിൽ ഇരിക്കാൻ ഭയക്കുകയാണ്.നാട്ടുകാരും ആശുപത്രി ജീവനക്കാരും അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്ന്​ പരാതിയുണ്ട്.

Show Full Article
TAGS:street dog patient hospital 
Next Story