Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightpanamaramchevron_rightഅച്ചടക്കലംഘനം;...

അച്ചടക്കലംഘനം; പൊലീസുകാരന് സസ്പെൻഷൻ

text_fields
bookmark_border
suspension notice
cancel

പ​ന​മ​രം: അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച പൊ​ലീ​സു​കാ​ര​ൻ ബൈ​ക്ക് യാ​ത്രി​ക​നെ ഇ​ടി​ച്ചശേ​ഷം നി​ർ​ത്താ​തെ പോ​കു​ക​യും പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന്റെ ബ​ന്ധു​ക്ക​ളോ​ട് ആ​ശു​പ​ത്രി​യി​ലെ​ത്തി മ​ദ്യ​ല​ഹ​രി​യി​ൽ ബ​ഹ​ളം വെ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ സ​സ്പെ​ൻ​ഡ് ചെ​യ്തു.

പ​ന​മ​രം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫിസ​ർ എം.​പി .ബി​നു​വി​നെ​യാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ജ​നു​വ​രി അ​ഞ്ചി​ന് ക​മ്പ​ള​ക്കാ​ട് കൊ​ഴി​ഞ്ഞ​ങ്ങാ​ട് വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. എം.​പി. ബി​നു അ​ശ്ര​ദ്ധ​മാ​യി ഓ​ടി​ച്ചു​വ​ന്ന കാ​റി​ടി​ച്ച് പ്ര​ദേ​ശ​വാ​സി​യാ​യ ബൈ​ക്ക് യാ​ത്രി​ക​ൻ പി.​കെ. സി​യാ​ദി​ന് കാ​ലി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പി​ന്നീ​ട് സി​യാ​ദി​നെ ചി​കി​ത്സ​ക്കാ​യി പ്ര​വേ​ശി​പ്പി​ച്ച ആ​ശു​പ​ത്രി​യി​ലെ​ത്തി മ​ദ്യ​ല​ഹ​രി​യി​ൽ ഇ​യാ​ൾ ബ​ഹ​ളം വെ​ക്കു​ക​യും ചെ​യ്തു.

പൊ​ലീ​സു​കാ​ര​നെ​ന്ന നി​ല​യി​ൽ ബി​നു​വി​ന്‍റെ പെ​രു​മാ​റ്റം പൊ​ലീ​സ് സേ​ന​ക്ക് ക​ള​ങ്കം വ​രു​ത്തി​യ​തി​നാ​ലും അ​ച്ച​ട​ക്ക ലം​ഘ​ന​വും സ്വ​ഭാ​വ ദൂ​ഷ്യ​വും ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലുമാണ് ബി​നു​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ക​മ്പ​ള​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspensionindiscipline
News Summary - Indiscipline-Suspension of the policeman
Next Story