മുളകുപൊടി വിതറി വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു
text_fieldsപ്രതീകാത്മക ചിത്രം
പനമരം : കേണിച്ചിറ ചീങ്ങോട് അയിനിമലയിലെ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല മുളകുപൊടി എറിഞ്ഞ ശേഷം പൊട്ടിച്ചുകൊണ്ടുപോയി.
അയനിമല സരോജിനിയുടെ മാലയാണു മോഷ്ടാവ് പറിച്ച് കൊണ്ട്പോയത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം.
നരസി പുഴയോട് ചേർന്ന വനാതിർത്തിയിൽ ഒറ്റപ്പെട്ട കുടുംബമാണ് സരോജിനിയുടേത്. രണ്ട് സഹോദരിമാർ തനിച്ചാണ് താമസിക്കുന്നത്. അനുജത്തി നടവയൽ പള്ളി പെരുന്നാളിനു പോയതായിരുന്നു. സരോജിനിയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം തലയിൽ മുണ്ടിട്ട് ആണ് മാല പിടിച്ചു പറിച്ചത്.
പിടിച്ചുപറിക്കിടയിൽ സരോജിനിക്ക് മാലയിൽ പിടിച്ചത് കാരണം പൊട്ടിച്ചെടുത്ത മോഷ്ടാവിന് പകുതി മാലയെ കൊണ്ടുപോകാനായുള്ളൂ. ഏകദേശം രണ്ടു പവൻ തൂക്കം വരുന്ന മാലയുടെ ഒരു ഭാഗം കള്ളൻ കൊണ്ടുപോയി.
കേണിച്ചിറ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഡോഗ് സ്കോഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

