ഡ്രെയിനേജ് നിർമാണം പാതിവഴിയിൽ; ദുരിതം
text_fieldsകല്‍പറ്റ- മാനന്തവാടി റോഡില്‍ മടക്കിമല ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപത്ത് പാതി വഴിയിലായ ഡ്രൈനേജ് നിർമാണം
പനമരം: റോഡ് നിർമാണത്തിന്റെ ഭാഗമായി നിർമിച്ച െഡ്രയിനേജിന്റെ പണി പൂര്‍ത്തിയാക്കിയില്ലെന്ന് പരാതി. ഇതേത്തുടർന്ന് പരിസരവാസികള്‍ ദുരിതത്തിലായി. കല്‍പറ്റ- മാനന്തവാടി റോഡില്‍ മടക്കിമല ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തായി നിർമിച്ച െഡ്രയിനേജാണ് പണി പൂര്‍ത്തിയാക്കാതെ നിര്‍ത്തിവെച്ചിരിക്കുന്നത്.
ഡ്രെയിനേജിന്റെ പണി പൂര്‍ത്തിയാക്കാത്തതിനാല്‍ സമീപത്തുള്ള കച്ചവടസ്ഥാപനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് . കൂടാതെ റോഡ് പണി കഴിഞ്ഞപ്പോള്‍ റോഡിന് ഉയരം കൂടിയതിനാല്‍ നിലവിലെ ബസ് കാത്തിരിപ്പു കേന്ദ്രം ഇപ്പോള്‍ കുഴിയിലായ അവസ്ഥയാണ്. റോഡിന് ഇരുവശത്തും മണ്ണിട്ട് ഉയര്‍ത്താത്തതിനാല്‍ ബസിറങ്ങി വരുന്ന യാത്രക്കാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മുന്നിലെ െഡ്രയിനേജില്‍ വീഴാന്‍ സാധ്യത വളരെ കൂടുതലുമാണ്.
ബസിറങ്ങി മാറി നില്‍ക്കാനും റോഡരികില്‍ സ്ഥലമില്ല . ഈ റോഡിനോട് ചേര്‍ന്ന് മടക്കിയില്‍ നിന്നും കുതിരകുണ്ട് പ്രദേശത്തേക്കായി പോകുന്ന ഒരു പോക്കറ്റ് റോഡും നിലനില്‍ക്കുന്നുണ്ട്. ഈ റോഡും ഇപ്പോള്‍ വളരെ താഴ്ന്നാണ് ഉള്ളത്. ഈ റോഡിലേക്ക് ഇറങ്ങാന്‍ പാകത്തില്‍ റോഡ് ചെരിച്ച് ടാര്‍ചെയ്തുകൊടുത്തിട്ടുമില്ല.
കേവലം മെറ്റല്‍ നിറച്ച പ്ലാസ്റ്റിക് ചാക്കുകളാണ് ഈ പോക്കറ്റ് റോഡില്‍ സൈഡ്ഭിത്തി നിര്‍മ്മിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. അത് ഏതുനിമിഷവും തൊട്ടടുത്ത തോട്ടിലേക്ക് തകര്‍ന്നുവീഴാന്‍ പരുവത്തിലുമാണ്. നിരവധി തവണ റോഡ് നിർമാണം ഏറ്റെടുത്ത യു.എല്‍.സി.സി കമ്പനിയോടും ബന്ധപ്പെട്ട അധികാരികളോടും ഈ വിഷയം ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ പരാതിപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം.
റോഡിലെ ഡ്രൈനേജിന്റെ നിർമാണം പൂര്‍ത്തിയാക്കി സൈഡ് കോണ്‍ക്രീറ്റ് ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

