Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightpanamaramchevron_rightമൈസൂരു-ബംഗളൂരു പാതയിൽ...

മൈസൂരു-ബംഗളൂരു പാതയിൽ പനമരം സ്വദേശിക്കുനേരെ കവർച്ച സംഘത്തിന്‍റെ ആക്രമണം

text_fields
bookmark_border
മൈസൂരു-ബംഗളൂരു പാതയിൽ പനമരം സ്വദേശിക്കുനേരെ കവർച്ച സംഘത്തിന്‍റെ ആക്രമണം
cancel
camera_alt

മ​ർ​ദ​ന​ത്തി​ൽ ക​ണ്ണി​നടുത്ത്

പ​രി​ക്കുപ​റ്റി​യ​ത് കാ​ണി​ച്ചു​ത​രു​ന്ന അ​ഷ്റ​ഫ്

പ​ന​മ​രം: മൈ​സൂ​രു-​ബം​ഗ​ളൂ​രു പാ​ത​യി​ൽ പ​ന​മ​രം സ്വ​ദേ​ശി​ക്കു​നേ​രെ ക​വ​ർ​ച്ച സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. പ​ന​മ​രം പൂ​വ​ത്താ​ൻ​ക​ണ്ടി അ​ഷ്റ​ഫി​നെ​യാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 2.30ഓ​ടെ ക​വ​ർ​ച്ച സം​ഘം ആ​ക്ര​മി​ച്ച​ത്. പ​ന​മ​ര​ത്തെ മെ​ഴു​കു​തി​രി ക​മ്പ​നി​യി​ലേ​ക്ക് മെ​ഴു​കെ​ടു​ക്കാ​ൻ ബം​ഗ​ളൂ​രു​വി​ലേ​ക്ക് പി​ക്ക് അ​പ്പ് ജീ​പ്പി​ൽ പോ​കു​ന്ന​തി​നി​ടെ പു​തു​താ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ എ​ക്സ്പ്ര​സ് ഹൈ​വേ​യി​ൽ വെ​ച്ചാ​ണ് സം​ഭ​വം.

മെ​ഴു​കെ​ടു​ക്കാ​നു​ള്ള ര​ണ്ടു ല​ക്ഷം രൂ​പ​യും കൈ​യി​ലു​ണ്ടാ​യി​രു​ന്നു. യാ​ത്ര​ക്കി​ടെ മൂ​ത്ര​മൊ​ഴി​ക്കാ​നാ​യി വാ​ഹ​നം നി​ർ​ത്തി​യ​പ്പോ​ൾ ര​ണ്ടു​പേ​രെ​ത്തി പി​ക്ക് അ​പ്പ് ജീ​പ്പി​ൽ​നി​ന്നും ഇ​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ഷ്റ​ഫ് പ​റ​ഞ്ഞു. ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ചാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

പ്രാ​ണ​ര​ക്ഷാ​ർ​ഥം അ​ഷ്റ​ഫ് ഇ​രു​കൈ​ക​ളും കൊ​ണ്ട് ക​ത്തി​യി​ൽ അ​മ​ർ​ത്തി​പ്പി​ടി​ച്ചു. ഇ​തി​നി​ടെ അ​ക്ര​മി​ക​ളി​ലൊ​രാ​ൾ അ​ഷ്റ​ഫി​നെ കൈ​കൊ​ണ്ടും ആ​ക്ര​മി​ച്ചു. മ​ൽ​പി​ടി​ത്ത​ത്തി​നി​ട​യി​ൽ അ​ഷ്റ​ഫ് വാ​ഹ​ന​ത്തി​ന്‍റെ ഡോ​ർ ശ​ക്തി​യാ​യി തു​റ​ന്ന​പ്പോ​ൾ ര​ണ്ടു​പേ​രും തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു.

ഡോ​റി​ന്‍റെ ഗ്ലാ​സ് അ​ട​ച്ച് വാ​ഹ​നം പെ​ട്ടെ​ന്ന് എ​ടു​ത്തു​പോ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ക്ര​മി​ക​ൾ ഗ്ലാ​സ് ത​ല്ലി​ത്ത​ക​ർ​ത്ത് വീ​ണ്ടും മ​ർ​ദി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ പി​ന്നി​ൽ​നി​ന്നും പാ​ത​യി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്ന കാ​ർ നി​ർ​ത്തി. ഇ​തോ​ടെ അ​ക്ര​മി​ക​ൾ സ്ഥ​ല​ത്തു​നി​ന്നും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ഷ്റ​ഫ് പ​റ​ഞ്ഞു. തു​ണി​യെ​ടു​ത്ത് മു​റി​വു​ക​ൾ കെ​ട്ടി​യ ശേ​ഷ​മാ​ണ് യാ​ത്ര തു​ട​ർ​ന്ന​ത്. മെ​ഴു​കെ​ടു​ത്ത​ശേ​ഷം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ അ​ഷ്റ​ഫ് പ​ന​മ​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attacksattack case
News Summary - A gang of robbers attacked a native of Panamaram on the Mysore-Bengaluru road
Next Story