അഴിമതിക്കാരനായ ആൾ നവകേരള ശിൽപിയാവില്ല -കെ.എം. ഷാജി
text_fieldsപനമരത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച
പൊതു സമ്മേളനത്തിൽ കെ.എം. ഷാജി സംസാരിക്കുന്നു
പനമരം: എല്ലാവർക്കും കക്കാൻ അവസരം കൊടുക്കുകയും വലിയ കളവുനടത്തുകയും ചെയ്യുന്ന ഒരാൾ എങ്ങനെയാണ് നവകേരള ശിൽപിയാവുകയെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. പനമരത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഷാജി.
നവകേരള സദസ്സിൽ മഞ്ചേശ്വരം മണ്ഡലത്തിൽനിന്നും 20000ലേറെ പരാതി ലഭിച്ചു.ഏഴരക്കൊല്ലം ഭരിച്ചിട്ടും ജനങ്ങളുടെ പരാതി തീർന്നിട്ടില്ലെന്നല്ലേ അതിനർഥം. മുസ്ലിംകൾക്ക് ആനുകൂല്യങ്ങൾ കൊടുക്കുവെന്ന് തെറ്റിദ്ധാരണ ഉണ്ടാക്കി ബി.ജെ.പി അനുകൂല സാഹചര്യമുണ്ടാക്കാൻ കേരളത്തിൽ പണി എടുക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നത്. മുസ്ലിംകൾക്ക് കിട്ടേണ്ട സകലമാന സംവരണങ്ങളും അട്ടിമറിക്കപ്പെട്ടിരിക്കുന്നുവെന്നും ഷാജി പറഞ്ഞു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മുരിക്കഞ്ചേരി സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ചു.അബ്ദുല്ല ഹാജി, ഇബ്രാഹിം, ദലിത് ലീഗ് ജില്ല പ്രസിഡന്റ് സുനിൽ കുമാർ, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് നവാസ്, സി.കെ. അബു, കെ. ഉമ്മർഹാജി, ലത്തീഫ് മേക്കായി, ഇസ്ഹാക്ക് അഞ്ചുകുന്ന്, സാലിഹ് എന്നിവർ സംസാരിച്ചു. കുനിയൻ അബ്ദുൽ അസീസ് സ്വാഗതവും അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.