Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവയനാട് ജി​ല്ല​യി​ൽ...

വയനാട് ജി​ല്ല​യി​ൽ ഇ​ന്നും നാ​ളെ​യും ഓ​റ​ഞ്ച്​ അ​ല​ർ​ട്ട്

text_fields
bookmark_border
വയനാട് ജി​ല്ല​യി​ൽ ഇ​ന്നും നാ​ളെ​യും ഓ​റ​ഞ്ച്​ അ​ല​ർ​ട്ട്
cancel


ക​ൽ​പ​റ്റ: ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജി​ല്ല​യി​ൽ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്​ ഓ​റ​ഞ്ച്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചു. 24 മ​ണി​ക്കൂ​റി​ൽ 115.6 മു​ത​ൽ 204.4 മി​ല്ലി മീ​റ്റ​ർ​വ​രെ മ​ഴ ല​ഭി​ക്കാ​നാ​ണ്​ സാ​ധ്യ​ത.

ഒ​ക്​​ടോ​ബ​ർ 22, 23 തീ​യ​തി​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ഞ്ഞ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ൾ, ന​ദീ​തീ​ര​ങ്ങ​ൾ, ഉ​രു​ൾ​പൊ​ട്ട​ൽ-​മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലു​ള്ള​വ​ർ അ​തി​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

2018, 2019, 2020 വ​ർ​ഷ​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ-​മ​ണ്ണി​ടി​ച്ചി​ൽ, വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ ഉ​ണ്ടാ​യ മേ​ഖ​ല​ക​ളി​ൽ ഉ​ള്ള​വ​ർ, ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ വി​ദ​ഗ്ധ സ​മി​തി​യും അ​പ​ക​ട​സാ​ധ്യ​ത മേ​ഖ​ല​ക​ൾ അ​ഥ​വാ വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ൾ എ​ന്ന് ക​ണ്ടെ​ത്തി​യ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.

അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും മേ​ൽ​ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും വ​രും​ദി​വ​സ​ങ്ങ​ളി​ലെ മു​ന്ന​റി​യി​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ര​ക്ഷ​യെ മു​ൻ​ക​രു​തി മാ​റി​ത്താ​മ​സി​ക്കാ​ൻ ത​യാ​റാ​വ​ണം.

ദു​ര​ന്ത​സാ​ധ്യ​ത മേ​ഖ​ല​യി​ലു​ള്ള​വ​ർ എ​മ​ർ​ജ​ൻ​സി കി​റ്റ് അ​ടി​യ​ന്ത​ര​മാ​യി ത​യാ​റാ​ക്കി​വെ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Orange alert
News Summary - Orange alert in the district today and tomorrow
Next Story