Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഓപറേഷൻ ‘റൈസ് ബൗൾ’;...

ഓപറേഷൻ ‘റൈസ് ബൗൾ’; വയനാട്ടിൽ നെല്ല് സംഭരണത്തിൽ ക്രമക്കേട്

text_fields
bookmark_border
ഓപറേഷൻ ‘റൈസ് ബൗൾ’; വയനാട്ടിൽ നെല്ല് സംഭരണത്തിൽ ക്രമക്കേട്
cancel

മീ​ന​ങ്ങാ​ടി: പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ല്ല് സം​ഭ​ര​ണ​ത്തി​ൽ കൃ​ത്രി​മം കാ​ണി​ച്ച് അ​ന​ർ​ഹ​മാ​യി ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 'ഓ​പറേ​ഷ​ൻ റൈ​സ് ബൗ​ൾ, എ​ന്ന പേ​രി​ൽ വ​യ​നാ​ട്ടി​ലെ നൂ​ൽ​പ്പു​ഴ, മു​ള്ള​ൻ​കൊ​ല്ലി, തി​രു​നെ​ല്ലി, ക​ണി​യാ​മ്പ​റ്റ കൃ​ഷി​ഭ​വ​നു​ക​ളു​ടെ കീ​ഴി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. നൂ​ൽ​പ്പു​ഴ കൃ​ഷി​ഭ​വ​നു കീ​ഴി​ലെ ഒ​രു ക​ർ​ഷ​ക​ന്‍റെ 80 സെ​ന്‍റ് നി​ലം നെ​ല്ല് സം​ഭ​രി​ക്കു​ന്ന​തി​നാ​യി ഓ​ൺ​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യുക​യും അ​ത​നു​സ​രി​ച്ച് 1641 കി​ലോ​ഗ്രാം നെ​ല്ല് സ​പ്ലൈ​ക്കോ​ക്ക് ന​ൽ​കി ആ​നു​കൂ​ല്യം കൈ​പ്പ​റ്റി​യെ​ന്നു​മാ​ണ് രേ​ഖ.

നേ​രി​ട്ടു​ള്ള പ​രി​ശോ​ധ​ന​യി​ൽ നി​ലം പൂ​ർ​ണ​മാ​യും ക​വു​ങ്ങ് കൃ​ഷി ചെ​യ്ത​താ​യും വി​ജി​ല​ൻ​സ് അ​റി​യി​ച്ചു. മ​റ്റൊ​രു ക​ർ​ഷ​ക​ൻ 7.5 ഏ​ക്ക​ർ നി​ലം നെ​ല്ല് സം​ഭ​രി​ക്കു​ന്ന​തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യുക​യും കൃ​ഷി​ഭൂ​മി​യി​ൽ വാ​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു വി​ള​ക​ൾ കൃ​ഷി ചെ​യു​ക​യും ര​ജി​സ്റ്റ​ർ ചെ​യ്ത കൃ​ഷി​ഭൂ​മി​യി​ൽ നി​ന്നും ല​ഭി​ക്കാ​വു​ന്ന​തി​ലും അ​ധി​കം നെ​ല്ല് സ​പ്ലൈ​ക്കോ​ക്ക് ന​ൽ​കി ആ​നു​കൂ​ല്യം കൈ​പ്പ​റ്റി​യ​താ​യും ക​ണ്ടെ​ത്തി. നെ​ൽ​കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത ഭൂ​മി കാ​ണി​ച്ച് ആ​നു​കൂ​ല്യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യ​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ സ​പ്ലൈ​ക്കോ​യു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട മി​ല്ലു​കാ​ർ ക​ർ​ഷ​ക​രി​ൽ നി​ന്നും നെ​ല്ല് അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി ശേ​ഖ​രി​ക്കു​ന്ന സ​മ​യം പൊ​ടി​യു​ടെ​യും ഈ​ർ​പ്പ​ത്തി​ന്‍റെ​യും പേ​രി​ൽ 10ശ​ത​മാ​നം തൂ​ക്കക്കുറ​വ് വ​രു​ത്തി​യെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ നെ​ൽ​കൃ​ഷി​ക്ക് യോ​ഗ്യ​മാ​യ സ്ഥ​ല​ത്തി​ന്‍റെ വി​സ്തീ​ർ​ണം തി​ട്ട​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കാ​തെ വ​ന്നി​ട്ടു​ണ്ട്. വി​ജി​ല​ൻ​സി​ന്‍റെ ഓ​പ​റേ​ഷ​ൻ റൈ​സ് ബൗ​ൾ മി​ന്ന​ൽ പ​രി​ശോ​ധ​ന​ക്ക് വി​ജി​ല​ൻ​സ് ആ​ൻഡ് ആ​ന്റി ക​റ​പ്ഷ​ൻ ബ്യൂ​റോ വ​യ​നാ​ട് യൂ​നി​റ്റ് ഡി​വൈ.​എ​സ്.​പി സി​ബി തോ​മ​സ്, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ മ​നോ​ഹ​ര​ൻ ത​ച്ച​മ്പ​ത്ത്, എ.​യു. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsOperation 'Rice Bowl'
News Summary - Operation 'Rice Bowl'; Irregularity in storage of paddy in Wayanad
Next Story