Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസഞ്ചാരികളെ സ്വാഗതം...

സഞ്ചാരികളെ സ്വാഗതം ചെയ്​ത് ഊ​ട്ടി​​ ബൊട്ടാണിക്കൽ ഗാർഡൻ

text_fields
bookmark_border
ooty botanical garden
cancel

ഗൂ​ഡ​ല്ലൂ​ർ: ഊ​ട്ടി​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ, റോ​സ് ഗാ​ർ​ഡ​ൻ, ദൊ​ഢ​പെ​ഢ ടീ ​പാ​ർ​ക്ക്, കു​ന്നൂ​ർ സിം​സ് പാ​ർ​ക്ക് എന്നിവിടങ്ങളിൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല​യി 5000ല​ധി​കം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വെ​ള്ള റോ​സ് പൂ​ക്ക​ൾ ന​ൽ​കി​യാ​ണ് ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ സ​ഞ്ചാ​രി​ക​ളെ ഗാ​ർ​ഡ​ൻ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച​ത്. ഊ​ട്ടി വ്യാ​പാ​രി​ക​ൾ പ​ട​ക്കം പൊ​ട്ടി​ച്ചാ​ണ് ടൂ​റി​സ്​​റ്റ്​ പ്ര​വേ​ശ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത​ത്. കോ​വി​ഡ് ര​ണ്ടാം വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഏ​പ്രി​ൽ 20 മു​ത​ലാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത്.

ബോട്ട് സവാരി ടിക്കറ്റ്​ നിരക്ക്​ കൂട്ടി

ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്​​നാ​ട് ടൂ​റി​സം വ​കു​പ്പി​നു കീ​ഴി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള കൃ​ത്രി​മ ത​ടാ​ക​ത്തി​ലെ ബോ​ട്ട് സ​വാ​രി ടി​ക്ക​റ്റ്​ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ചു. ലോ​ക്​​ഡൗ​ണും ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യും കാ​ര​ണം ക​ന​ത്ത ന​ഷ്​​ട​മാ​ണ് ടൂ​റി​സം വ​കു​പ്പി​ന് നേ​രി​ട്ടി​ട്ടു​ള്ള​ത്. വ​രു​മാ​ന ന​ഷ്​​ടം പ​രി​ഹ​രി​ക്കാ​നാ​ണ് നി​ല​വി​ലെ നി​ര​ക്കി​ൽ 25 ശ​ത​മാ​നം വ​ർ​ധ​ന വ​രു​ത്തി​യ​ത്.നീ​ല​ഗി​രി ജി​ല്ല​യി​ലെ ഊ​ട്ടി, പൈ​ക്കാ​റ എ​ന്നീ ബോ​ട്ട് ഓ​ഫി​സു​ക​ളി​ൽ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ത​ന്നെ വ​ർ​ധ​ന ന​ട​പ്പാ​ക്കി. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ചാ​ർ​ജും ഡെ​പ്പോ​സി​റ്റ് അ​ട​ക്ക​മു​ള്ള വ​ർ​ധ​ന​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്. എ​ക്സ്​​പ്ര​സ് സ​ർ​വി​സു​മു​ണ്ട്. ര​ണ്ടു സീ​റ്റു​ള്ള പെ​ഡ​ൽ ബോ​ട്ടി​ന് ശ​നി, ഞാ​യ​ർ ഒ​ഴി​കെ എ​ല്ലാ ദി​വ​സ​വും 250 രൂ​പ​യാ​ണ്. ഡെ​പ്പോ​സി​റ്റ് ഉ​ൾ​പ്പെ​ടെ 500 രൂ​പ ഈ​ടാ​ക്കും. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ടി​ക്ക​റ്റ്​ ചാ​ർ​ജ്​ 300 രൂ​പ​യും ഡെ​പ്പോ​സി​റ്റ് 300 രൂ​പ​യും ചേ​ർ​ത്ത്​ 600 രൂ​പ​യാ​ണ്. എ​ക്സ്പ്ര​സ് ചാ​ർ​ജ് 700 രൂ​പ. നാ​ല് സീ​റ്റി​ന്​ 350 രൂ​പ. ഡെ​പ്പോ​സി​റ്റ് 350 രൂ​പ ഉ​ൾ​പ്പെ​ടെ 700 രൂ​പ. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ടി​ക്ക​റ്റി​ന്​ 400 രൂ​പ. എ​ക്സ്പ്ര​സ് ചാ​ർ​ജ് 1000 രൂ​പ​യും.ഡ്രൈ​വ​റു​ടെ സ​ഹാ​യ​ത്തോ​ടെ ഓ​ടി​ക്കു​ന്ന എ​ൻ​ജി​ൻ ബോ​ട്ടു​ക​ൾ​ക്ക് നാ​ലു സീ​റ്റി​ന് 345 രൂ​പ, ഡ്രൈ​വ​ർ​ക്ക് 55 രൂ​പ, ഡെ​പ്പോ​സി​റ്റാ​യി 400 ഉ​ൾ​പ്പെ​ടെ 800 രൂ​പ ഈ​ടാ​ക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ootty Botanical Garden
News Summary - Ootty Botanical Garden
Next Story