ഓണക്കോടിയും കിറ്റും വിതരണം ചെയ്ത് അച്ചൂർ എൻ.എസ്.എസ്
text_fieldsഅച്ചൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എൻ.എസ് യൂനിറ്റിന്റെ ഓണക്കോടിയുടെയും
കിറ്റിന്റെയും വിതരണം പഞ്ചായത്ത് പ്രസിഡന്റ് അനസ് റോഷ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്യുന്നു
പൊഴുതന: അച്ചൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എൻ.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണക്കോടിയും കിറ്റും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അനസ് റോഷ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് മെംബർ എൻ.സി. പ്രസാദ്, വാർഡ് മെംബർമാരായ സുധ, ഷാഹിന ഷംസുദ്ദീൻ, പി.ടി.എ പ്രസിഡന്റ് എം. ശശി, എസ്.എം.സി ചെയർമാൻ റഫീഖ്, പ്രിൻസിപ്പൽ എ.എം. ഡിബിത, ഹെഡ്മാസ്റ്റർ കെ.കെ. സന്തോഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സി.ടി. മൻസൂർ, എൻ.എസ്.എസ് ക്ലസ്റ്റർ കൺവീനർ പി.കെ. സാജിദ്, പി.ടി.എ എക്സിക്യൂട്ടിവ് അംഗങ്ങളായ അസ്ലം, മുസ്തഫ, ഷാഹിന ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു. വളന്റിയർ ലീഡർ അംജിദ് റിയാൻ സ്വാഗതവും ടി. ഫസീല നന്ദിയും പറഞ്ഞു.

