ഒമിക്രോൺ: സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം –ഡി.എം.ഒ
text_fieldsകൽപറ്റ: സംസ്ഥാനത്ത് കോവിഡിെൻറ പുതിയ വകഭേദമായ 'ഒമിക്രോണ്‍' കണ്ടെത്തിയ സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന നിര്‍ദേശിച്ചു.
സാമൂഹിക ഇടപെടലുകള്‍, ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍, തിയറ്ററുകള്‍, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. മാസ്ക്, സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം എന്നിവ പാലിക്കണം. യു.കെ ഉള്‍പ്പെടെയുള്ള ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. ഇവിടെ നിന്നും വരുന്നവരുടെയും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ റാന്‍ഡം പരിശോധനയില്‍ കോവിഡ് പോസിറ്റിവാകുന്നവരുടെയും ഇവരുടെ സമ്പര്‍ക്കത്തില്‍ വന്ന് കോവിഡ് പോസിറ്റിവാകുന്നവരുടെയും സാമ്പ്ളുകള്‍ ജനിതക പരിശോധനക്ക് അയക്കുന്നത് തുടരും.
ഇവര്‍ക്ക് വിമാനത്താവളങ്ങളില്‍ ആർ.ടി.പി.സി.ആർ പരിശോധന നടത്തും. ഫലം നെഗറ്റിവാണെങ്കില്‍ ഗൃഹസമ്പർക്കവിലക്കില് കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. അതുകഴിഞ്ഞ് വീണ്ടും ഏഴു ദിവസം വരെ സ്വയം നിരീക്ഷണം തുടരണം. പോസിറ്റിവായാല്‍ അവരെ പ്രത്യേകം സജ്ജീകരിച്ച വാര്‍ഡുകളില്‍ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പുവരുത്തുമെന്നും ഡി.എം.ഒ അറിയിച്ചു.
ഒമിക്രോണ്‍ സാഹചര്യത്തില്‍ കൂടുതല്‍ സാമ്പ്ളുകള്‍ ജനിതക പരിശോധനക്ക് അയക്കും. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന പ്രദേശങ്ങളിലെ കോവിഡ് പോസിറ്റിവ് സാമ്പ്ളുകളും ജനിതക പരിശോധനക്ക് അയക്കും. വാക്സിന് സ്വീകരിക്കാത്തവര്‍ ഉടന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കണം.
കോവിഡ് വന്നവര്‍ക്ക് മൂന്നുമാസം കഴിഞ്ഞ് വാക്സിന് സ്വീകരിച്ചാല്‍ മതി. വാക്സിനെടുക്കാന്‍ കാലതാമസം വരുത്തുന്നവരെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ട് ബന്ധപ്പെട്ട് വാക്സിനെടുക്കാനുള്ള നടപടിയെടുക്കും. രണ്ടാം ഡോസ് വാക്സിനും അനിവാര്യമാണ്. വാക്സിനെടുക്കാത്ത അധ്യാപകര്‍ക്കായി പ്രത്യേക സൗകര്യമൊരുക്കുമെന്നും ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

