Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുലിപ്പേടിയിൽ ഓടപ്പള്ളം മേഖല വിറച്ചു

text_fields
bookmark_border
  • ഈ മേഖലയിൽ പുലിയെ കാണുന്നത് ഇതാദ്യമാണ്
Odappallam-leopard
cancel
camera_alt????????? ????????????? ???????????? ????

സുൽത്താൻ ബത്തേരി: ഓടപ്പള്ളം മേഖല പുലിപ്പേടിയുടെ മുൾമുനയിലായ ദിവസമാണ്​ കടന്നുപോയത്​. ഞായറാഴ്ച ഉച്ചക്കാണ് പള്ളിപ്പടിയിലെ ഏലിയാസി​​െൻറ വീടിനടുത്തുള്ള കെണിയിൽ പുലി കുടുങ്ങിയത്. പുലി രക്ഷപ്പെട്ടതിനുശേഷം പിടികൂടാനുള്ള ശ്രമങ്ങൾ വനംവകുപ്പ് ഉൗർജിതമാക്കുകയായിരുന്നു. രാത്രി ഏഴു മണിയോടെ പുലിയെ മയക്കുവെടി വെച്ചതിനുശേഷമാണ് നാട്ടുകാർക്ക് ശ്വാസംവീണത്​. നാടു മുഴുവനും മണിക്കൂറുകൾ ആശങ്കയിലായി.

കെണിയിൽ കുടുങ്ങിയ നിലയിലായിരുന്നു പുലി കിടന്നത്. മയക്കുവെടി വെക്കാനുള്ള ശ്രമങ്ങൾക്കിടയിലായിരുന്നു അപ്രതീക്ഷിതമായി പുലി കെണിപൊട്ടിച്ചോടിയത്. ഓടപ്പള്ളം, കുരുവള്ളിക്കുന്ന്, ചേക്കുംപടി, വടച്ചിറക്കുന്ന് തുടങ്ങിയ പ്രദേശങ്ങൾ ജനം തിങ്ങിപ്പാർക്കുന്നതാണ്. ജനത്തിനോട് ജാഗ്രത പാലിക്കാൻ പറഞ്ഞതിനുശേഷമായിരുന്നു വനംവകുപ്പ് തിരച്ചിൽ നടത്തിയത്. കാട്ടിലേക്കു​ രക്ഷപ്പെ​െട്ടന്ന്​ കരുതിയ പുലിയെ വൈകീ​േട്ടാടെ സമീപത്തുനിന്ന്​ കണ്ടെത്തി.

ഉൾവനത്തിൽ തുറന്നുവിടാനാണ് വനംവകുപ്പ് തീരുമാനം. അതിനുമുമ്പ്​ പുലിക്ക്​ ചികിത്സ നൽകും. നാടിറങ്ങിയ പുലി ഇനിയും തിരിച്ചുവരുമെന്ന പേടി ജനത്തിനുണ്ട്. ഈ മേഖലയിൽ പുലിയെ കാണുന്നത് ഇതാദ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Odappallam Sector Leopard -Kerala News
Next Story