Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നൂല്‍പുഴ കുടുംബാരോഗ്യ കേന്ദ്രം ഹൈടെക്

text_fields
bookmark_border
ആശുപത്രി പ്രവർത്തനം മികച്ചതെന്ന് മന്ത്രി കെ.എം. ഷാജി
നൂല്‍പുഴ കുടുംബാരോഗ്യ കേന്ദ്രം ഹൈടെക്
cancel
camera_alt

നൂ​ൽ​പു​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​പ്പാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി കെ.​എം. ഷാ​ജി നി​ർ​വ​ഹി​ക്കു​ന്നു

നൂല്‍പ്പുഴ: ഫിസിയോ തെറപ്പിക്ക് പുതിയ ഉപകരണങ്ങൾ അടക്കം സജ്ജമാക്കി നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രം ഹൈടെക്കായി. കേന്ദ്രത്തിലെ ഫിസിയോതെറപ്പി ആന്‍ഡ് വെല്‍നസ് സെന്ററിലെ ഉപകരണങ്ങള്‍, സഖി വുമണ്‍ വെല്‍നസ് കോസ്മറ്റിക്സ് ഗൈനക്കോളജി പദ്ധതി ലോഗോ പ്രകാശനം, സൗരോർജ പ്ലാന്റ് സ്വിച്ച് ഓണ്‍, ന്യൂട്രീഷന്‍ കിറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി നിർവഹിച്ചു.

ആശുപത്രി ആരോഗ്യമേഖലക്ക് മികച്ച മാതൃകയാണെന്നും നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാന്‍ വിവിധ യൂനിവേഴ്സിറ്റികളുടെ സേവനം ഉപയോഗപ്പെടുത്തി ഇന്റേണ്‍ഷിപ് സൗകര്യം ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ചലനാത്മകമായ ആരോഗ്യസ്ഥാപനമാണ് നൂല്‍പുഴ കുടുംബാരോഗ്യകേന്ദ്രം. ആശുപത്രിയോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമി ആശുപത്രി ആവശ്യത്തിനായി ലഭ്യമാക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സാങ്കേതിക വശങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

നൂല്‍പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറപ്പി ആന്‍ഡ് വെല്‍നസ് സെന്ററിലെ ഉപകരണങ്ങള്‍ അധികൃതർ മന്ത്രി കെ.എം. ഷാജിയെ പരിചയപ്പെടുത്തുന്നു

ജില്ല പഞ്ചായത്തിന്റെയും നൂല്‍പുഴ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ 2025-26 സാമ്പത്തിക വര്‍ഷത്തെ തുക വിനിയോഗിച്ച് കുടുംബാരാഗ്യ കേന്ദ്രത്തിലെ ഫിസിയോതെറപ്പി യൂനിറ്റിലേക്ക് 62,44,000 രൂപയുടെ ആധുനിക വൈദ്യുത ഉപകരണങ്ങളാണ് ഗവ ഇ-മാര്‍ക്കറ്റ് പ്ലേസ് പോര്‍ട്ടല്‍ മുഖേന ലഭ്യമാക്കിയത്.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം കെ. അജീഷ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. അവറാന്‍, ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ മോയിന്‍, നൂല്‍പുഴ ഗ്രാമപഞ്ചായത്ത് പ്രസസിഡന്റ് എം.കെ. ജയ, വൈസ് പ്രസിഡന്റ് എന്‍.എ. ഉസ്മാന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബെന്നി കൈനിക്കല്‍, തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ പി.സി. മജീദ്, ജില്ല പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, നൂല്‍പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.പി. ദാഹര്‍ മുഹമ്മദ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Noolpuzha Family Health Center Hi-Tech
Next Story