Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെ​ള്ള​മി​ല്ല, ഞാ​റ് ന​ടാ​നാ​കാ​തെ ക​ർ​ഷ​ക​ർ

text_fields
bookmark_border
വെ​ള്ള​മി​ല്ല, ഞാ​റ് ന​ടാ​നാ​കാ​തെ ക​ർ​ഷ​ക​ർ
cancel

മാ​ന​ന്ത​വാ​ടി: നി​ല​മൊ​രു​ക്കി കാ​ത്തി​രു​ന്നി​ട്ടും മ​ഴ മാ​ത്ര​മി​ല്ല. ഇ​തോ​ടെ ഞാ​റു ന​ടാ​നാ​കാ​തെ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ് ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും. യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ പാ​ട​ങ്ങ​ൾ ഒ​രു​ക്കി വി​ത്തു​വി​ത​ച്ച് പ​റി​ച്ചു ന​ടാ​നാ​യ​പ്പോ​ഴാ​ണ് മ​ഴ ഇ​ല്ലാ​താ​യ​ത്. ഇ​തോ​ടെ ഞാ​റ് മൂ​പ്പു ക​ഴി​ഞ്ഞ് ന​ശി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

സാ​ധാ​ര​ണ ഓ​ണ​ത്തി​നു മു​മ്പു​മാ​യി ജി​ല്ല​യി​ൽ നാ​ട്ടി​പ​ണി പൂ​ർ​ത്തി​യാ​കാ​റു​ണ്ട്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ക​ന്നി​മാ​സം പ​ടി വാ​തി​ൽ​ക്ക​ൽ എ​ത്തി​യി​ട്ടും ഞാ​റു ന​ടാ​ൻ ക​ഴി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ. ഇ​ത്ത​വ​ണ സാ​ധാ​ര​ണ ല​ഭി​ക്കു​ന്ന മ​ഴ​യു​ടെ പ​കു​തി​യി​ൽ താ​ഴെ മാ​ത്ര​മാ​ണ് ജി​ല്ല​യി​ൽ ല​ഭി​ച്ച​ത്.

പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലു​മെ​ല്ലാം ജ​ല​നി​ര​പ്പ് ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. തു​ലാ​മ​ഴ​യി​ലാ​ണ് ഇ​നി ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ. അ​തും ച​തി​ച്ചാ​ൽ കൃ​ഷി​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​ക്കു​ന്ന സ്ഥി​തി​യി​ലേ​ക്ക് മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - No water: Farmers unable to plant paddy seedlings
Next Story