വെള്ളമില്ല; വാട്ടർ എ.ടി.എമ്മിൽ ബബ്ൾഗം ഒട്ടിച്ചു
text_fieldsഗൂഡല്ലൂർ ബസ് സ്റ്റാൻഡിന് സമീപം വാട്ടർ എ.ടി.എമ്മിൽ നാണയം നിക്ഷേപിക്കുന്ന ഭാഗത്ത് ബബ്ൾഗം ഒട്ടിച്ചനിലയിൽ
ഗൂഡല്ലൂർ: ഗൂഡല്ലൂർ ബസ് സ്റ്റാൻഡിന് സമീപത്ത് സ്ഥാപിച്ച വാട്ടർ എ.ടി.എമ്മിെൻറ കോയിൻ നിക്ഷേപിക്കുന്ന ഭാഗത്ത് ബബ്ൾഗം ഒട്ടിച്ചു ദ്വാരം അടച്ചനിലയിൽ.
കഴിഞ്ഞ പത്തുദിവസമായി ഈ എ. ടി. എമ്മിൽ വെള്ളമില്ലാതായിട്ട്. യന്ത്രത്തകരാറാണത്രേ കാരണം. ഇതു പരിഹരിക്കാൻ കരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനിക്കാർ വരുന്നില്ല. നിരവധി പേരാണ് എ.ടി.എമ്മിൽ വെള്ളത്തിനായി എത്തി വെള്ളം കിട്ടാതെ മടങ്ങുന്നത്. ഇതോടെ ചിലർ കോയിൻ ഇടുന്ന ഭാഗത്ത് ബബ്ൾഗം ഒട്ടിച്ചിരിക്കുകയാണ്. സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ദേശീയപാതകളിൽ മറ്റും വാട്ടർ എ.ടി.എം സ്ഥാപിച്ചിരിക്കുന്നത്.
കോയിൻ നിക്ഷേപിച്ച് വെള്ളമെടുക്കുന്നത് വഴിയുള്ള തുക സമാഹരിക്കാൻ മാസത്തിലൊരിക്കലാണ് കോയമ്പത്തൂർ ഭാഗത്തുള്ള സ്വകാര്യകമ്പനിക്കാർ വരുന്നത്. പലപ്പോഴും 30 രൂപവരെയാണത്രേ മെഷീനിൽ നിന്ന് ലഭിക്കുന്നത്.ഇത് കനത്ത നഷ്ടമാണ് കരാർ ഏറ്റെടുത്തവർക്ക് ഉണ്ടാവുന്നത്.