കുടിവെള്ളമില്ല: ഗോദാവരി കോളനിക്കാർ ദുരിതത്തിൽ
text_fieldsഗോദാവരി കോളനിയിലെ കുടിവെള്ള ടാങ്ക്
മാനന്തവാടി: കുടിവെള്ളം കിട്ടാതെ തലപ്പുഴ എസ് വളവ് ഗോദാവരി കോളനിക്കാർ ദുരിതത്തിൽ. വൈദ്യുതി ബിൽ കുടിശ്ശികയായതിനാൽ കെ.എസ്.ഇ.ബി വൈദ്യുതിബന്ധം വിച്ഛേദിച്ചതോടെയാണ് കുടിവെള്ളം മുട്ടിയത്.
കോളനിയിലെ 70 വീട്ടുകാർക്ക് ജലനിധിയിൽനിന്നാണ് കുടിവെള്ളം ലഭിച്ചിരുന്നത്. മാസം 70 രൂപ ഒാരോ ഗുണഭോക്താവും വിഹിതമായി നൽകിയാണ് വൈദ്യുതി ബിൽ അടച്ചിരുന്നത്. ഗുണഭോക്തൃ കമ്മിറ്റിയാണ് ഇക്കാര്യം നിർവഹിച്ചിരുന്നത്.
കമ്മിറ്റിയുടെ പിടിപ്പുകേടാണ് കുടിവെള്ളം മുടങ്ങാൻ കാരണമെന്ന് കോളനിക്കാർ പറയുന്നു.
ഗുണഭോക്താക്കൾ പണം നൽകാതായതാണ് കെ.എസ്.ഇ.ബി കണക്ഷൻ വിച്ഛേദിക്കാൻ ഇടയായതെന്നും സംഭവം ട്രൈബൽ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പ്രശ്നപരിഹാരമുണ്ടാകുമെന്നും വാർഡ് മെംബർ മുരുകേശൻ പറഞ്ഞു.

