ബസ് സൗകര്യമില്ല; യാത്രാദുരിതത്തിൽ വിദ്യാർഥികൾ
text_fieldsപുളിയമ്പാറയിൽ നിന്ന് ഗൂഡല്ലൂർ ഗവ.ഹയർസെക്കൻഡറിയിലേക്ക് പോവാൻ വാഹനം കാത്തുനിൽക്കുന്ന വിദ്യാർഥികൾ
ഗൂഡല്ലൂർ: പുളിയമ്പാറയിൽ നിന്ന് ഗൂഡല്ലൂർ ഗവ.ഹയർസെക്കൻഡറിയിലേക്ക് എത്തേണ്ട വിദ്യാർഥികൾക്ക് ബസ് സൗകര്യം ഇല്ലാത്തത് യാത്രാ പ്രതിസന്ധി സൃഷ്ടിക്കുന്നു.
പുളിയമ്പാറ, കോഴിക്കൊല്ലി, കത്തിരിത്തോട്, കൊല്ലൂർ, കാപ്പിക്കാട്, പുളിയംവയൽ, മഞ്ഞമൂല ഭാഗങ്ങളിൽ നിന്ന് 50ഓളം വിദ്യാർഥികളാണ് ഗൂഡല്ലൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലേക്ക് വരുന്നത്. ബസ് സർവീസ് ഇല്ലാത്തതിനാൽ ദിവസവും ജീപ്പിനും ഓട്ടോയ്ക്കും 30 രൂപ മുടക്കി സ്കൂളിലെത്തേണ്ടത് വിദ്യാർഥികൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഒരു സ്വകാര്യബസ് സർവിസ് നടത്തുന്നുണ്ടെങ്കിലും ശനിയും ഞായറും ഓടാറില്ലെന്ന് സി.പി.എം പ്രവർത്തകൻ സുബൈർ പുളിയമ്പാറ പറഞ്ഞു. ടി.എൻ.എസ്.ടി.സി സർവിസിന് ഡിപ്പോ അധികൃതരെ സമീപിച്ചെങ്കിലും അവർ സഹകരിക്കുന്നില്ലെന്നും പരാതിയുണ്ട്.

