Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅ​പ​ക​ട​ങ്ങ​ള്‍...

അ​പ​ക​ട​ങ്ങ​ള്‍ വി​ട്ടൊ​ഴി​യാ​തെ നി​ര​വി​ൽ​പു​ഴ റൂ​ട്ട്

text_fields
bookmark_border
car met with accident
cancel
camera_alt

ക​ഴി​ഞ്ഞ​ദി​വ​സം അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​ർ

നി​ര​വി​ൽ​പു​ഴ: നി​ര​വി​ൽ​പു​ഴ റൂ​ട്ടി​ല്‍ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. മൂ​ന്നു ദി​വ​സം മു​മ്പ് കൂ​ട്ട​പ്പാ​റ​യി​ല്‍ കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് മ​ല​പ്പു​റം വൈ​ല​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​ര്‍ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സം ഇ​തി​ന​ടു​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ റോ​ഡ​രി​കി​ല്‍ പ​ണി​യെ​ടു​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​യ്യോ​ളി സ്വ​ദേ​ശി മ​രി​ക്കു​ക​യും മ​റ്റ് മൂ​ന്നു​പേ​ര്‍ക്ക് പ​രി​ക്കേ​ല്‍ക്കു​ക​യും ചെ​യ്തു. ബു​ധ​നാ​ഴ്ച വീ​ണ്ടും കൂ​ട്ട​പ്പാ​റ​ക്കു സ​മീ​പം നാ​ലു​ച​ക്ര ഓ​ട്ടോ​യും പി​ക്അ​പ്പും കൂ​ട്ടി​യി​ടി​ച്ച് ഒ​മ്പ​തു പേ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​നു പി​റ​കെ വൈ​കീ​ട്ട് മി​നി​ലോ​റി​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ പ​രി​ക്കി​ല്ല.

ഇ​തി​നു മു​മ്പും ഇ​വി​ടെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ ന​ട​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണോ അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പ​രി​ശോ​ധി​ക്ക​ണം. റോ​ഡ​രി​കി​ല്‍ സു​ര​ക്ഷാ​വേ​ലി​ക​ളും അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsAccident News
News Summary - niravilpuzha route
Next Story