നീലഗിരി കോളജ്: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എനേബ്ൾഡ് കാമ്പസ് പദവിയിലേക്ക്
text_fieldsകൽപറ്റ: താളൂർ നീലഗിരി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് രാജ്യത്തെ സമ്പൂർണ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എനേബ്ൾഡ് കാമ്പസ് പദവിയിലേക്ക്. ഡിജിറ്റൽ ഇന്ത്യ-ഡിജിറ്റൽ കാമ്പസ് പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഇൻറർനെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി), റോബോട്ടിക്സ് വത്കൃത കാമ്പസ് ആയി നീലഗിരി കോളജ് മാറുന്നത്.
ദുബൈ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മന്ത്രാലയത്തിന് കീഴിലെ ഇന്നവേഷൻ ഫ്ലോറുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജനുവരി ആദ്യവാരത്തിൽ ഉദ്ഘാടനം നടക്കും. വിദ്യാർഥി പ്രതിനിധികളും അധ്യാപകരും ഐ.ടി പ്രഫഷനലുകളും ഉൾപ്പെട്ട ദൗത്യസംഘം വിദേശത്തെ വിദഗ്ധരുമായി ചേർന്നാണ് പദ്ധതി നിർവഹണം പൂർത്തിയാക്കുക. അഞ്ചു കോടി രൂപ ചെലവിൽ സ്കിൽ ഇന്ത്യ-സ്കിൽ കാമ്പസ്, ഫിറ്റ് ഇന്ത്യ-ഫിറ്റ് കാമ്പസ്, ഡിജിറ്റൽ ഇന്ത്യ-ഡിജിറ്റൽ കാമ്പസ് എന്നിങ്ങനെ മൂന്നു മിഷനുകൾക്കാണ് ഈ അധ്യയന വർഷം കോളജിൽ തുടക്കമിടുന്നതെന്ന് മാനേജിങ് ഡയറക്ടർ റാഷിദ് ഗസ്സാലി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജിയോയുമായി സഹകരിച്ച് 30 ഏക്കർ കാമ്പസിൽ ഓപൺ വൈഫൈ, ഡിജിറ്റൽ കാമ്പസ്, നൂറു ശതമാനം ക്ലാസുകളും സ്മാർട്ട്വത്കരിക്കുക, ഓൺലൈൻ പഠനം കാര്യക്ഷമമാക്കുന്നതിനുള്ള സങ്കേതങ്ങൾ വികസിപ്പിക്കുക, അത്യാധുനിക സംവിധാനങ്ങളോടുകൂടിയ എ.പി.ജെ കലാം ലൈബ്രറി തുടങ്ങിയ പദ്ധതികളുടെ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.
ഈ അധ്യായന വർഷം മുതൽ ബിരുദത്തിനൊപ്പം അധിക കോഴ്സ് എന്ന നിലയിൽ വിദേശ രാജ്യങ്ങളിലും അന്താരാഷ്ട്ര കമ്പനികളിലും തൊഴിൽ നേടാൻ കഴിയുന്ന ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്, ഫുൾസ്റ്റാക് െഡവലപ്പർ, ബിസിനസ് അക്കൗണ്ടിങ്, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയ കോഴ്സുകളും ടാറ്റാ കൺസൽട്ടൻസിയിൽ വെർച്വൽ ഇേൻറൺഷിപ്പും ലഭ്യമാക്കും.
പ്ലസ് ടു പരീക്ഷയിൽ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയ 50 വിദ്യാർഥികൾക്ക് കോളജിൽ തുടർപഠനത്തിനു എ.പി.ജെ അബ്ദുൽ കലാം മെറിറ്റ് സ്കോളർഷിപ് ലഭിക്കും.
ഡീൻ പ്രഫ. ടി. മോഹൻ ബാബു, പ്രിൻസിപ്പൽ ഡോ. എം. ദുരൈ, പി.ടി.എ പ്രസിഡൻറ് ജോസ് കുര്യൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

