കുറുമ്പില്ല, പേടിപ്പെടുത്തലുമില്ല; ലക്ഷ്മി നല്ലൊരു കാട്ടാന, അല്ല നാട്ടാന
text_fieldsവയനാട്ടിലെ ചേകാടി ചന്ത്രോത്ത് ഉന്നതിക്കടുത്ത് സ്ഥിരം സന്ദർശകയായ കാട്ടാന
ഉന്നതിക്കാർക്കൊപ്പം
ചേകാടി: വയനാട്ടിലെ ചന്ത്രോത്ത് ഉന്നതിക്കാരുടെ കൂട്ടുകാരിയാണ് ലക്ഷ്മി. അവർ വിളിച്ചാൽ വിളിപ്പാടകലെയെത്തും. ലക്ഷ്മി ഒരു ലക്ഷണമൊത്ത കാട്ടാനയാണ്, പക്ഷേ, കുറുമ്പില്ല, പേടിപ്പെടുത്തലുമില്ല. വയനാട്ടിൽ മനുഷ്യ-വന്യജീവി സംഘർഷം വർധിക്കുമ്പോൾ വേറിട്ടൊരു കാഴ്ചയാണ് പുൽപള്ളി ചേകാടിക്കടുത്തുള്ളത്. ചന്ദ്രോത്ത് ഉന്നതിക്കടുത്ത് ഒരു മാസത്തോളമായി ഈ കാട്ടാന പതിവായി എത്തുന്നു. സന്ദർശനം പതിവായതോടെ അവർ ലക്ഷ്മി എന്ന് പേരിട്ടു. ചക്കയും മാങ്ങയും എല്ലാം തീറ്റയായി നൽകുന്നത് ഉന്നതിക്കാർ തന്നെ. ഉന്നതിയോട് ചേർന്നാണ് വനം. അകലം വെറും 50 മീറ്ററിൽ താഴെ മാത്രം.
ഏറെ സൗഹൃദത്തോടെയാണ് ആന ഇവരുമായി ഇടപഴകുന്നത്. ഫെൻസിങ് ലൈനിന്റെ മറുഭാഗത്താണ് ആന സ്ഥിരമായി എത്തുന്നത്. ഇവിടത്തെ കുട്ടികളടക്കം ആനക്ക് കാവലാളായി മാറുകയാണ്. അവർ തീ കൂട്ടിയും മറ്റും ആനയുടെ അടുത്തുതന്നെ ഉണ്ടാകും മിക്കപ്പോഴും. ചേകാടി ഭാഗത്തായിരുന്നു മുമ്പ് ഈ ആന ഉണ്ടായിരുന്നതെന്ന് ഇവിടെയുള്ളവർ പറയുന്നു. അവിടെ ചക്കയും മാങ്ങയും എല്ലാം കഴിഞ്ഞതോടെയാണ് ഈ ഭാഗത്തേക്ക് എത്തിയത്. ശാരീരിക പ്രശ്നങ്ങളുള്ള ആനയാണിതെന്നാണ് സൂചന. വനപാലകരുടെ നിരീക്ഷണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

