നവകേരള സദസ്സ്; നൂല്‍പ്പുഴ പിലാക്കാവ് കോളനിക്ക് ആദ്യ ക്ഷണക്കത്ത്
text_fieldsനവകേരള സദസ്സിന്റെ മുന്നോടിയായുള്ള ക്ഷണക്കത്തുകളുടെയും ബ്രോഷറുകളുടെയും ബത്തേരി മണ്ഡലതല വിതരണോദ്ഘാടനം നൂൽപ്പുഴയിൽ സ്വാഗതസംഘം ചെയർപേഴ്സൻ കെ.സി. റോസക്കുട്ടി നിർവഹിക്കുന്നു
നൂൽപ്പുഴ: നവംബര്‍ 23ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിലേക്ക് നൂല്‍പ്പുഴ പിലാക്കാവ് കോളനിക്കാര്‍ക്ക് ആദ്യ ക്ഷണക്കത്തെത്തി. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ ക്ഷണക്കത്തുകളുടെയും ലഘുലേഖയുടെയും വിതരണ ഉദ്ഘാടനമാണ് പിലാക്കാവ് കോളനിയില്‍ നടന്നത്.
നവംബര്‍ 23ന് ഉച്ചക്ക് രണ്ടിന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന നവകേരള സദസ്സില്‍ പങ്കെടുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പിട്ട ക്ഷണക്കത്താണ് കോളനിക്ക് നിയോജക മണ്ഡലം സ്വാഗതസംഘം ഭാരവാഹികള്‍ എത്തിച്ചു നല്‍കിയത്.
സ്വാഗതസംഘം ചെയര്പേഴ്സൻ കെ.സി. റോസക്കുട്ടി, കണ്‍വീനര്‍ ഇ. സുരേഷ് ബാബു, വൈസ് ചെയര്മാന് കെ. ജയപ്രകാശ്, തഹസില്‍ദാര്‍ വി.കെ. ഷാജി, വാര്‍ഡ് മെംബര്‍മാരായ ഷീന കളപ്പുരക്കല്‍, ബാലന് തകരപ്പാടി, പഞ്ചായത്ത് സെക്രട്ടറി കെ.എ. ജയസുധ, കെ.എം. സിന്ധു തുടങ്ങിയവര്‍ ചേര്‍ന്നാണ് കോളനിവാസികളെ നവകേരള സദസ്സിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്തുകള്‍ കൈമാറിയത്.

