Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightആവേശമായി നാട്ടി ഉത്സവം

ആവേശമായി നാട്ടി ഉത്സവം

text_fields
bookmark_border
ആവേശമായി നാട്ടി ഉത്സവം
cancel
camera_alt

മു​ട്ടി​ൽ ഡ​ബ്ല്യു.​ഒ.​വി.​എ​ച്ച്.​എ​സ്.​എ​സ് എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​മ്പ​ളാ​ട് വ​യ​ലി​ൽ ന​ട​ന്ന നാ​ട്ടി ഉ​ത്സ​വം

മുട്ടിൽ: ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കുമ്പളാട് വയലിൽ നാട്ടി ഉത്സവം വിദ്യാർഥി ഉത്സവമായി. നൂറോളം വരുന്ന എൻ.എസ്.എസ് വളന്റിയർമാരും അധ്യാപകരും ചേർന്നാണ് നാട്ടി ഉത്സവം നടത്തിയത്. കുമ്പളാട്ടെ കർഷകൻ ഇബ്രാഹിമിന്റെ വയലിലാണ് ഞാർ നട്ടത്.

കാർഷിക സംസ്കൃതിയുടെ മഹത്വം വിദ്യാർഥികൾക്ക് മനസ്സിലാക്കുക എന്ന ലക്ഷ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ അൻവർ ഗൗസ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സഫ്‌വാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ നൗഷാദ്, യസീർ, അർഹം, ലീഡർമാരായ മുഹമ്മദ്‌ ഫാദിൽ, ഷെഹിൻ ഷാ സഹൽ, നഹ മെഹറ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsWayanad NewsLatest News
News Summary - Natti festival
Next Story