Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightബസിലെ പാട്ടും എയർ...

ബസിലെ പാട്ടും എയർ ഹോണും നിർത്തിക്കോളൂ...പിടി വീഴും

text_fields
bookmark_border
music in bus
cancel
camera_alt

representational image


ക​ൽ​പ​റ്റ: കാ​ത​ട​പ്പി​ക്കു​ന്ന സം​ഗീ​ത​വും ചെ​വി തു​ള​ഞ്ഞു​ക​യ​റു​ന്ന എ​യ​ർ ​േഹാ​ണു​െ​മാ​ക്കെ​യാ​യി ബ​സി​ലെ യാ​ത്ര ബു​ദ്ധി​മു​ട്ടാ​യി തോ​ന്നു​ന്നു​​േ​ണ്ടാ? നി​ങ്ങ​ൾ​ക്ക്​ ക​യ​റേ​ണ്ട ബ​സ്​ സ​മ​യ​ക്ര​മം പാ​ലി​ക്കാ​തെ​യും റൂ​ട്ട്​ തെ​റ്റി​ച്ചും ഒാ​ടു​ന്നു​ണ്ടോ? കൃ​ത്യ​മാ​യി ടി​ക്ക​റ്റ് ല​ഭി​ക്കാ​റി​ല്ലേ?...​മോ​​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്​ പ​രാ​തി ന​ൽ​കാം. വാ​ഹ​ന​ങ്ങ​ളി​ലെ ശ​ബ്​​ദ മ​ലി​നീ​ക​ര​ണം ഉ​ൾ​പ്പെ​ടെ, നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ്​ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ.

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ​യും കോ​ണ്‍ട്രാ​ക്ട് ക്യാ​രേ​ജ് ബ​സു​ക​ളു​ടെ​യും നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ൻ ജി​ല്ല മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് എ​ന്‍ഫോ​ഴ്സ്മെൻറ്​ ആ​ര്‍.​ടി.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​വം​ബ​ര്‍ 15 മു​ത​ല്‍ പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കും.

നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ക്ക് ഓ​രോ​ന്നി​നും 7500 രൂ​പ മു​ത​ല്‍ പി​ഴ​യീ​ടാ​ക്ക​ല്‍, വാ​ഹ​ന​ത്തി​െൻറ പെ​ര്‍മി​റ്റ് റ​ദ്ദാ​ക്ക​ല്‍, ഡ്രൈ​വ​ര്‍/ ക​ണ്ട​ക്ട​ര്‍ എ​ന്നി​വ​രു​ടെ ലൈ​സ​ന്‍സ് റ​ദ്ദ് ചെ​യ്യ​ല്‍ തു​ട​ങ്ങി​യ ശി​ക്ഷ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് എ​ന്‍ഫോ​ഴ്സ്മെൻറ്​ ആ​ര്‍.​ടി.​ഒ അ​നൂ​പ് വ​ര്‍ക്കി അ​റി​യി​ച്ചു.

ഇ​വ​യൊ​ന്നും പാ​ടി​ല്ല

  • വാ​ഹ​ന​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത​മായി ലൈ​റ്റ്, എ​യ​ര്‍ ഹോ​ണ്‍, മ്യൂ​സി​ക് സി​സ്​​റ്റം എ​ന്നി​വ ഘ​ടി​പ്പി​ക്കു​ക
  • ട്രി​പ്പ് മു​ട​ക്കം വ​രു​ത്തു​ക
  • റൂ​ട്ട് മാ​റി സ​ര്‍വി​സ് ന​ട​ത്തു​ക
  • സ​മ​യ​ക്ര​മം പാ​ലി​ക്കാ​തി​രി​ക്കു​ക
  • ഡ്രൈ​വ​ര്‍ കാ​ബി​നി​ല്‍ യാ​ത്രി​ക​രെ അ​നു​വ​ദി​ക്കു​ക
  • കൃ​ത്യ​മാ​യ ടി​ക്ക​റ്റ് ന​ല്‍കാ​തി​രി​ക്കു​ക
  • വേ​ഗ​പ്പൂ​ട്ട്​ വി​ച്ഛേ​ദി​ച്ച്​ സ​ർ​വി​സ് ന​ട​ത്തു​ക

ഫോ​ട്ടോ സ​ഹി​തം പ​രാ​തി ന​ൽ​കാം

നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ഫോ​ട്ടോ സ​ഹി​തം വാ​ട്​​സ്ആ​പ്​ ന​മ്പ​റി​ലോ ഇ-​മെ​യി​ല്‍ ഐ.​ഡി വ​ഴി​യോ പ​രാ​തി ന​ല്‍കാം.

വാ​ട്​​സ​്​​ആ​പ്​ ന​മ്പ​ർ: 9188961290

മെ​യി​ൽ ഐ.​ഡി: rtoe12mvd@kerala.gov.in

കർണാടക ബസുകളിൽ മൊബൈലിൽ ഉച്ചത്തിൽ പാട്ട്​ വെക്കുന്നവർ ജാഗ്രതൈ; ; കണ്ടക്​ടർമാർ തൂക്കിയെടുത്ത്​ വെളിയിൽ കളയും


ബംഗളൂരു: കർണാടകയിലെ സർക്കാർ ബസുകളിൽ മൊബൈൽ സ്​പീക്കറിൽ ഉയർന്ന ശബ്​ദത്തിൽ പാട്ടും വിഡിയോയും വെക്കുന്നത്​ ഹൈകോടതി വിലക്കി.

ബസിനുള്ളിൽ ശബ്ദ ശല്യമുണ്ടാകുന്നുവെന്ന്​ കാണിച്ച് നേരത്തെ​ ലഭിച്ച പൊതുതാൽപര്യ ഹരജിയിലാണ്​ കോടതി ഉത്തരവ്​. ഉയർന്ന ശബ്ദത്തിൽ മൊബൈലിൽ പാട്ടുകളും വീഡിയോകളും വെക്കുന്നത്​ നിയന്ത്രിക്കണമെന്നാണ്​ കോടതി നിർദേശം.

വിഷയം പരിഗണിച്ച് ഉയർന്ന ശബ്ദത്തിൽ പാട്ടുവെക്കുന്നവരോട്​ സഹയാത്രികർക്ക് ശല്യമുണ്ടാക്കരുതെന്നും ബസ്​ ജീവനക്കാർക്ക്​ ആവശ്യപ്പെടാമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിൽ പറയുന്നു. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ജീവനക്കാർക്ക് യാത്രക്കാരനെ ബസിൽ നിന്ന് ഇറക്കിവിടാമെന്നും ഹൈകോടതി പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newsmotor vehicle departmentair hornloud music
News Summary - MVD inspection on buses to catch loud music and air horns
Next Story