ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്ന സംഭവം; വിശ്വസിക്കാനാകാതെ വെണ്ണിയോട് ഗ്രാമം
text_fieldsകൊലപാതക വിവരം അറിഞ്ഞ് വീടിനടുത്ത് തടിച്ചുകൂടിയ നാട്ടുകാർ
വെണ്ണിയോട്: തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്ന സംഭവത്തിൽ വിറങ്ങലിച്ച് വെണ്ണിയോട്. ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് പഞ്ചായത്ത് ഓഫിസിന് സമീപത്ത് താമസിക്കുന്ന കൊളവയൽ മുകേഷ് ഭാര്യ നടവയൽ പുലച്ചിക്കുന്ന് കോളനിയിലെ പി.എൻ. അനീഷയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നത്.
കുടുംബ വഴക്കിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. ഒമ്പതുമാസം മുമ്പായിരുന്നു ഇരുവരുടെയും പ്രണയ വിവാഹം. അനീഷയെ കൊലപ്പെടുത്തിയ വിവരം മുകേഷ് തന്നെയാണ് സുഹൃത്തുക്കളെയും പൊലീസിനെയും അറിയിച്ചത്.
പൊലീസ് എത്തിയശേഷമാണ് നാട്ടുകാരും കൊലപാതക വിവരം അറിയുന്നത്. സ്ഥലത്തെത്തിയ കമ്പളക്കാട് പൊലീസ് മുകേഷിനെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. വീടിനുള്ളിലായിരുന്നു അനീഷയുടെ മൃതദേഹം ഉണ്ടായിരുന്നത്. പൊലീസ് എത്തിയപ്പോള്‍ വീടിന്റെ സ്വീകരണമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. മൂക്കും ചൂണ്ടും ഉള്‍പ്പെടെ ശരീരഭാഗങ്ങള്‍ അടിയേറ്റ് തകര്‍ന്നിരുന്നു.
മുകേഷ് മദ്യപിച്ച് അനീഷയുമായി തർക്കുമുണ്ടാക്കുന്നത് പതിവായിരുന്നെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. പനമരത്ത് ടെക്സ്റ്റയിൽസിൽ ജോലി ചെയ്തുവരുകയായിരുന്നു അനീഷ. ചൊവ്വാഴ്ചയും അനീഷ ജോലിക്ക് പോയിരുന്നു. പെയിന്റിങ് ജോലിയാണ് മുകേഷിന്. പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട അനിഷ പനമരം പുലച്ചിക്കുനി സ്വദേശിനിയാണ്.
പ്രണയത്തിലായിരുന്ന മുകേഷും അനിഷയും 2022 നവംബറിലാണ് വിവാഹിതരായത്. മുകേഷിന്റെ മാതാവ് സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നു. മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലാണ് ഇവരെന്നാണ് വിവരം. മുകേഷിന്റെ പിതാവ് നേരത്തേ മരിച്ചതാണ്. കംബ്ലക്കാട് സി.ഐ കെ.എസ്. അജേഷിനന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

