Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവീണ്ടും കണ്ടുമുട്ടി,...

വീണ്ടും കണ്ടുമുട്ടി, കൺനിറഞ്ഞു...

text_fields
bookmark_border
വീണ്ടും കണ്ടുമുട്ടി, കൺനിറഞ്ഞു...
cancel
camera_alt

ഉരുൾദുരന്തത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ പുത്തുമല ഹൃദയഭൂമിയിൽ ആദരാഞ്ജലിയർപ്പിക്കാനെത്തിയവർ  

പുത്തുമല: ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്കരികിലേക്ക് അവർ വീണ്ടുമെത്തി. ഹൃദയഭൂമിയിൽ അവരെ അവർ വീണ്ടും കണ്ടുമുട്ടിയപ്പോൾ ഹൃദയം നുറുങ്ങി, കണ്ണുകൾ നിറഞ്ഞു. 2024 ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരെ അടക്കിയ പുത്തുമല ഹൃദയഭൂമി ശ്മശാനത്തിലാണ് ദുരന്തത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ നോവിൻ കാഴ്ചകളുണ്ടായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സർക്കാർ ഒരുക്കിയ വാടകവീടുകളിൽ കഴിയുന്നവരും ടൗൺഷിപ്പിലെ വീടുകളിലേക്കും മുസ്‍ലിം ലീഗ് നൽകിയ വീടുകളിലേക്കുമൊക്കെ താമസം മാറിയ അതിജീവിതരാണ് വ്യാഴാഴ്ച വീണ്ടും പുത്തുമലയിലെത്തിയത്.

പുത്തുമല ഹൃദയ ഭൂമിയിൽ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ പുഷ്പാർച്ചന നടത്തുന്നു

രണ്ടുകൊല്ലം മുമ്പുവരെ ഒരുമിച്ച് കഴിഞ്ഞിരുന്നവരുടെ ഓർമകൾക്ക് മുന്നിൽ അതിജീവിതർ വിങ്ങിപ്പൊട്ടി. ഉരുള്‍പൊട്ടലിന് രണ്ടാണ്ട് തികയുമ്പോള്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മകളുമായി ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയ-മത-സാമുഹിക നേതാക്കളും ഹൃദയഭൂമിയില്‍ ഒത്തുകൂടി. മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും ജില്ല ഭരണ കൂടത്തിന്റെയും ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും സര്‍വമത പ്രാർഥനയും അനുസ്മരണ യോഗവും നടന്നു. റവന്യൂമന്ത്രി എ.പി. അനില്‍കുമാര്‍, കൃഷിമന്ത്രി അഡ്വ. ടി. സിദ്ദീഖ് എന്നിവര്‍ അനുസമരണ സന്ദേശം നല്‍കി.

ഉരുൾദുരന്തത്തിന്റെ രണ്ടാം വാർഷികദിനത്തിൽ പുത്തുമല ഹൃദയഭൂമിയിലെ ഖബറിടത്തിൽ ആദരാഞ്ജലിയർപ്പിക്കുന്നയാൾ

ഉറ്റവരെ നഷ്ടമായ നിരവധിപേരാണ് വ്യാഴാഴ്ച രാവിലെ മുതല്‍ പുത്തുമലയില ഓര്‍മകള്‍ ഉറങ്ങുന്ന മണ്ണിലേക്ക് എത്തിയത്. വിടപറഞ്ഞവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും മുതല്‍ പ്രിയപ്പെട്ട കൂട്ടുകാരുടെ ഓര്‍മകളുമായി ജീവിക്കുന്ന സ്‌കൂള്‍ വിദ്യാർഥികള്‍വരെ പൂക്കളും പ്രാർഥനയുമായി ഹൃദയഭൂമിയില്‍ ഒത്തുകൂടി. ഒരുനാട്ടില്‍ ഒരുമിച്ച് ജീവിച്ച് ഒരേമണ്ണില്‍ അന്തിയുറങ്ങുന്നവര്‍ക്ക് മന്ത്രിമാരും പ്രിയപ്പെട്ടവരും പുഷ്പാര്‍ച്ചന നടത്തി. സര്‍വമത പ്രാർഥനയോടെയായിരുന്നു അനുസ്മരണ പരിപാടികളുടെ തുടക്കം. ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് വികാരി ഫാ. ജിജോ, മേപ്പാടി മാരിയമ്മന്‍ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ അഡ്വ. ബബിത, ഡോ. യൂസഫ് നദ്‌വി എന്നിവര്‍ പ്രർഥനകള്‍ക്ക് നേതൃത്വം നല്‍കി.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ , ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, മുന്‍ എം.എല്‍.എ സി.കെ. ശശീന്ദ്രന്‍, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധകളായ ടി.ജെ. ഐസക്, കെ. റഫീഖ്, ടി. മുഹമ്മദ്, പി.കെ. അനില്‍കുമാര്‍, ജെയിംസ്, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ചാലിയാറില്‍നിന്ന് വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മലപ്പുറം നിലമ്പൂര്‍ പോത്തുകല്‍ ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ഷറഫുന്നിസയും അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.

ചൂരൽമല ദുരന്തത്തിന്റെ രണ്ടാം വാർഷികത്തിൽ പുത്തുമല ഹൃദയഭൂമിയിൽ മന്ത്രിമാരായ ടി. സിദ്ദീഖ്, എ.പി. അനിൽകുമാർ എന്നിവർ പുഷ്പാർച്ചന നടത്തുന്നു

കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​വും ദു​ര​ന്ത​പ്ര​തി​ക​ര​ണ​വും കാ​ര്യ​ക്ഷ​മ​മാ​ക്കും

പു​ത്തു​മ​ല: പു​ല്‍പ​ള്ളി പ​ഴ​ശ്ശി​രാ​ജ കോ​ള​ജി​ല്‍ സ്ഥാ​പി​ക്കു​ന്ന ഡോ​പ്ല​ര്‍ റ​ഡാ​ര്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ ജി​ല്ല​യി​ലെ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദീ​ഖ് പ​റ​ഞ്ഞു. പു​ത്തു​മ​ല ഹൃ​ദ​യ​ഭൂ​മി​യി​ലെ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍ മു​ന്‍കൂ​ട്ടി അ​റി​യാ​നും അ​തി​ന​നു​സ​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കാ​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. കാ​ലാ​വ​സ്ഥ മോ​ശ​മാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മാ​റ്റി താ​മ​സി​പ്പി​ക്കേ​ണ്ട ആ​ളു​ക​ളു​ടെ മാ​പ്പി​ങ് ന​ട​ത്താ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.

ദു​രി​ത​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ തു​ട​ര്‍പ​ഠ​നം മു​ട​ങ്ങാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, മ​റ്റെ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് അ​തി​ജീ​വ​ന പ​ദ്ധ​തി​ക​ള്‍ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വാ​യ്പ​ക​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ അ​നു​ഭാ​വ​പൂ​ര്‍ണ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കും. ദു​ര​ന്ത​ത്തി​ല്‍ ത​ക​ര്‍ന്ന ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. തീ​ര്‍ത്താ​ല്‍ തീ​രാ​ത്ത വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന ജ​ന​ത​യെ അ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ന​ട​ത്താ​ന്‍ സാ​ധ്യ​മാ​കു​ന്ന​തൊ​ല്ലാം ചെ​യ്യാ​ന്‍ എ​ല്ലാ​വ​രും ഒ​രേ മ​ന​സ്സോ​ടെ മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​റൈ​സ് മേ​പ്പാ​ടി മാ​തൃ​കാ​പ​ര​മാ​യ പു​ന​ര​ധി​വാ​സ പ​ദ്ധ​തി -മ​ന്ത്രി ടി. സി​ദ്ദീ​ഖ്

പീപ്ൾസ് ഫൗണ്ടേഷൻ നടത്തിയ ‘അറൈസ് മേപ്പാടി’ സംരംഭക സംഗമം മന്ത്രി ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു

മേ​പ്പാ​ടി: ചൂ​ര​ൽ​മ​ല-​മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് പീ​പ്ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന ‘അ​റൈ​സ് മേ​പ്പാ​ടി’ പ​ദ്ധ​തി സ​മൂ​ഹ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പാ​ക്കി​യ മാ​തൃ​കാ​പ​ര​മാ​യ സ​മ​ഗ്ര പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യാ​ണെ​ന്ന് കൃ​ഷി​മ​ന്ത്രി അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് പ​റ​ഞ്ഞു. ഭ​വ​ന നി​ർ​മാ​ണം, ഉ​പ​ജീ​വ​ന പു​ന​രു​ദ്ധാ​ര​ണം, സ്വ​യം​തൊ​ഴി​ൽ, നൈ​പു​ണ്യ വി​ക​സ​നം, സാ​മൂ​ഹി​ക സം​രം​ഭ​ങ്ങ​ൾ, കൗ​ൺ​സി​ലി​ങ് തു​ട​ങ്ങി ദു​ര​ന്ത​ബാ​ധി​ത​രു​ടെ ജീ​വി​ത​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളെ സ്പ​ർ​ശി​ക്കു​ന്ന സ​മ​ഗ്ര​മാ​യ പു​ന​ര​ധി​വാ​സ മാ​തൃ​ക​യാ​ണ് പീ​പ്ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ‘അ​റൈ​സ് മേ​പ്പാ​ടി -അ​തി​ജീ​വ​ന​ത്തി​ൽ​നി​ന്ന് വ​ള​ർ​ച്ച​യി​ലേ​ക്ക്’ സം​രം​ഭ​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​ഭി​ന​ന്ദ​ന പ്ര​ഭാ​ഷ​ണ​വും ഉ​പ​ഹാ​ര വി​ത​ര​ണ​വും ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി സം​സ്ഥാ​ന ജനറൽ സെ​ക്ര​ട്ട​റി ടി.​കെ. ഫാ​റൂ​ഖ് നി​ർ​വ​ഹി​ച്ചു. മു​ഖ്യ​പ്ര​ഭാ​ഷ​ണം മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് റം​ല ഹം​സ​യും അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി വ​യ​നാ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ടി.​പി. യൂ​നു​സും നി​ർ​വ​ഹി​ച്ചു. ചെ​റു​കി​ട സം​രം​ഭ​ക​ർ​ക്കു​ള്ള സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം എ​ന്ന വി​ഷ​യ​ത്തി​ൽ എ​ൻ.​ഐ.​ടി കോ​ഴി​ക്കോ​ടി​ലെ അ​സോ. പ്ര​ഫ​സ​ർ ഡോ. ​മു​ഹ​മ്മ​ദ് ഷാ​ഫി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

പീ​പ്ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​ഐ. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ എം. ​അ​ബ്ദു​ൽ മ​ജീ​ദ് സ്വാ​ഗ​ത​വും ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ സി.​കെ. ഷ​മീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandslideSightsecond anniversaryMundakai
News Summary - വീണ്ടും കണ്ടുമുട്ടി, കൺനിറഞ്ഞു...
Next Story