Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅതിർത്തി കടന്നുള്ള...

അതിർത്തി കടന്നുള്ള ഓട്ടോകളുടെ സഞ്ചാരം; ചീരാലിൽ വീണ്ടും തടയൽ

text_fields
bookmark_border
TN Auto
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ത​മി​ഴ്നാ​ട്, കേ​ര​ള അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ സ​ഞ്ചാ​രം ചീ​രാ​ലി​ൽ വീ​ണ്ടും സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​ക്കി. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ എ​ത്തി​യ ഏ​താ​നും മ​ഞ്ഞ നിറമുള്ള ഓ​ട്ടോ​റി​ക്ഷ​ക​ൾ ചീ​രാ​ലി​ലെ തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം ത​ട​ഞ്ഞ​തോ​ടെ​യാ​ണ് പൊ​ലീ​സി​ന് ഇ​ട​പെ​ടേ​ണ്ടി​വ​ന്ന​ത്.

പ്ര​ശ്നം സം​ബ​ന്ധി​ച്ച് ത​മി​ഴ്നാ​ട് പൊ​ലീ​സു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് നൂ​ൽ​പു​ഴ പൊ​ലീ​സ് ഉ​റ​പ്പു​കൊ​ടു​ത്ത​തോ​ടെ ചീ​രാ​ലി​ലെ തൊ​ഴി​ലാ​ളി​ക​ൾ പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. ന​മ്പ്യാ​ർ​കു​ന്ന് അ​തി​ർ​ത്തി ക​ട​ന്നു​പോ​കു​ന്ന കേ​ര​ള ഓ​ട്ടോ​ക​ളെ അ​വി​ട​ത്തെ തൊ​ഴി​ലാ​ളി​ക​ൾ ത​ട​യു​ന്ന​ത് തു​ട​രു​ക​യാ​ണ്. എ​ന്നാ​ൽ, ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ ദി​വ​സ​വും നി​ര​വ​ധി ഓ​ട്ടോ​ക​ൾ ഇ​വി​ടേ​ക്ക് എ​ത്തു​ന്നു​മു​ണ്ട്.

അ​തി​ർ​ത്തി ക​ട​ന്ന് 10 കി​ലോ​മീ​റ്റ​റോ​ളം ഓ​ട്ടോ​ക​ൾ പോ​കു​ന്ന പ​തി​വു​ണ്ടെ​ന്നും ത​മി​ഴ്നാ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ൾ അ​തി​ന് സ​മ്മ​തി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് ചീ​രാ​ലി​ലെ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്.

Show Full Article
TAGS:Auto rikshaw Tamil Nadu auto 
News Summary - movement of autos across the border; Blocking again in cheeral
Next Story