വയനാട്ടില്‍ 160 കോടിയുടെ നിക്ഷേപപദ്ധതികളുമായി 'മോറിക്കാപ്പ്'
text_fieldsമോറിക്കാപ്പ് ഡെവലപ്പേഴ്സിന്റെ ഡാം സ്ക്വയർ അൾട്രാപ്രീമിയം അപ്പാർട്മെന്റിന്റെ താക്കോൽദാനം ഉഷ രാജേന്ദ്രന് നൽകി ടി. സിദ്ദീഖ് എം.എൽ.എ നിർവഹിക്കുന്നു
കല്പറ്റ: ആംസ്റ്റര്‍ഡാം വാസ്തുശില്പമാതൃകയില് 'മോറിക്കാപ്പ് ഡെവലപ്പേഴ്സ്' കൽപറ്റയിൽ നിര്‍മിച്ച വയനാട്ടിലെ ആദ്യത്തെ അള്‍ട്രാപ്രീമിയം അപ്പാര്‍ട്മെന്റായ ഡാം സ്ക്വയറിന്റെ താക്കോല്‍ദാനം ഉഷ സുരേന്ദ്രന് നല്കി ടി. സിദ്ദീഖ് എം.എൽ.എ നിർവഹിച്ചു. വരും കാലത്തില്‍ വയനാടിന്റെ ടൂറിസം മേഖലക്ക് പുത്തന്‍ ഉണര്‍വേകാന്‍ മോറിക്കാപ്പ് നിലവില്‍ വിഭാവനം ചെയ്യുന്ന തരം വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പദ്ധതികള്‍ അനിവാര്യമാണെന്ന് എം.എൽ.എ പറഞ്ഞു.
വയനാടന്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ 160 കോടിയുടെ നിക്ഷേപപദ്ധതികളുമായി 'മോറിക്കാപ്പ്' വിപുലീകരിക്കുകയാണെന്ന് ചെയർമാൻ നിഷിൻ തസ്ലിം പറഞ്ഞു. കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തായുള്ള ലോര്‍ഡ്സ് 83 എന്ന ക്രിക്കറ്റ് തീംഡ് റിസോര്‍ട്ടാണ് 'മോറിക്കാപ്പ്' ബ്രാന്‍ഡിന്റെ മറ്റൊരു പ്രോജക്ട്. ലോര്‍ഡ്സ് 83ന്റെ സാക്ഷാത്കാരത്തിലൂടെ വയനാട്ടില്‍ ക്രിക്കറ്റ് ടൂറിസം പുതിയ ആശയത്തിനാണ് തയാറെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2500 കോടിയോളം നിക്ഷേപം വരുന്ന മറ്റൊരു പദ്ധതിയുടെ പിന്നണി പ്രവര്‍ത്തനങ്ങള്‍ക്കായി ബ്രാന്‍ഡ് തയാറെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. മൂന്നു ഘട്ടങ്ങളിലായി പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന പദ്ധതികളുടെ ഒന്നാം ഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച മോറിക്കാപ്പ് റിസോര്‍ട്ട്, നിലവില്‍ വയനാട്ടിലെ മികച്ച ആഡംബര റിസോര്‍ട്ടുകളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

