മഴക്കാലം വരവായി; ജില്ലയില്‍ 192 ദുരന്ത സാധ്യത പ്രദേശങ്ങള്‍
text_fieldsകൽപറ്റ: മഴക്കാലത്തിന്റെ വരവറിയിച്ച് ജില്ലയിൽ പലയിടങ്ങളിലും കനത്ത മഴ. ചൊവ്വാഴ്ച ജില്ല ആസ്ഥാനമായ കൽപറ്റയിൽ ഉച്ചയോടെ ശക്തമായ മഴയാണ് പെയ്തത്. അടുത്ത ദിവസങ്ങളിലും കൂടുതൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. ജില്ലയില്‍ 192 ദുരന്ത സാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനപ്രകാരം വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തെക്കുപടിഞ്ഞാറൻ കാലവർഷം വ്യാഴാഴ്ചയോടെ കേരളത്തിൽ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ജൂൺ ആറുവരെ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടി വ്യാപകമായ മഴക്കുള്ള സാധ്യതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

