കടുവയെ പിടികൂടൽ ആന രാജേന്ദ്രന് എം.എൽ എയുടെ മറുപടി
text_fieldsഗൂഡല്ലൂർ:നരഭോജി കടുവയെ പിടികൂടണമോ കൊല്ലണമോ എന്ന സ്വകാര്യ ചാനൽ ചർച്ചക്കിടെ പൊതുതാൽപര്യ ഹർജികാരനും സാമൂഹിക പ്രവർത്തകനുമായ ആന രാജേന്ദ്രന് ഗൂഡല്ലൂർ എം എൽ എ അഡ്വ. പൊൻജയശീലന്റെ മറുപടി ഗൂഡല്ലൂർ ജനത സ്വാഗതം ചെയ്തു.തമിഴ് സ്വകാര്യ ചാനലിൽ പങ്കെടുത്ത ഡിബേറ്റിലാണ് ആന രാജേന്ദ്രന്റെ അഭിപ്രായത്തെ ഖണ്ഡിച്ച് കൊണ്ട് എം.എൽ എയുടെ മറുപടി.
കടുവ ആളെ ഭക്ഷിക്കില്ല എന്നും കടുവയുടെ സഞ്ചാരപഥങ്ങൾ കയ്യേറി അവിടെ വീടുകളും കാലി മേക്കലും ചെയ്യുന്നത് കൊണ്ടാണ് കടുവകളുടെ ആക്രമണം ഉണ്ടാകുന്നതെന്നുമാണ് രാജേന്ദ്രൻ മറുപടി. മാത്രമല്ല കടുവയെ ജീവനോടെ തന്നെ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടുവയെ പിടികൂടുന്ന വനപാലക തിരച്ചിൽ സംഘത്തിൽ വിദഗ്ധരടങ്ങിയ ആരും ഇല്ലെന്നും അതാണ് കടുവയെ പിടികൂടാൻ കഴിയാത്തതെന്നും രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
ഡ്രോൺ ക്യാമറ ഉപയോഗിച്ചും ഡോഗ് സ്ക്വാഡ് തിരച്ചിലും പ്രഹസനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം നഗരങ്ങളിൽ ഇരുന്ന് ഇത്തരം നിരീക്ഷണവും അഭിപ്രായവും പറയരുത് എന്നും തങ്ങളെപോലുള്ളവർ വനാതിർത്തി പ്രദേശത്തിൽ ജീവിക്കണമെന്നും ഒരു ജീവൻ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേർപാടും വേദനയും കഷ്ടപാടും അപ്പോൾ അറിയും എന്നും എം എൽ എ രാജേന്ദ്രനെ ഓർമിപ്പിച്ചു.
അതുമാത്രമല്ല സന്നദ്ധസംഘടനകളുടെ സഹായികളായി മാറുകയാണ് ഇത്തരം പൊതുതാൽപര്യഹർജികാരുടെ ശ്രമമെന്നും ആരോപിച്ചു. ഇനിയൊരു മനുഷ്യൻ ജീവൻ ബലിയാക്കപ്പെടാൻ ഇടയാകരുത്. കടുവയുടെ കാര്യത്തിൽ ജനങ്ങൾ തീരുമെടുത്താൽ അത് നിയമലംഘനമാവും.അത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങൾകൊണ്ടെത്തിക്കരുതെന്നും സർക്കാർ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. തന്നെ കൊലപ്പെടുത്തുമെന്ന് കണ്ടാൽ എതിരാളിയെ കൊല്ലാനും ഒരാൾക്ക് അവകാശമുണ്ട്. അപ്പോൾ നരഭോജി കടുവയെ കൊല്ലരുതെന്ന് പറയാൻ പറ്റില്ലന്നാണ് മുൻ ഡി എഫ് ഒ ഭദ്ര സ്വാമിയുടെ നിലപാട്. കഴിവതും ജീവനോടെ പിടികൂടുകതന്നെ ചെയ്യണം അതേസമയം പറ്റാത്ത സാഹചര്യം നേരിട്ടാൽ മറുവഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

