Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍

text_fields
bookmark_border
ganja seized
cancel
camera_alt

പ്രതീകാത്മക ചിത്രം

സുല്‍ത്താന്‍ ബത്തേരി: ഒരു ക്വിന്റലിന് മുകളില്‍ കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍. വട്ടത്തിമൂല കോളനിയിലെ കൃഷ്ണന്‍കുട്ടി(51) യെയാണ്​ കസ്​റ്റഡിയിലെടുത്തത്.

ജില്ലാ പൊലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാറിന്​ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി രജികുമാറും, ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും, സുല്‍ത്താന്‍ ബത്തേരി എസ്.ഐ അബ്ബാസലിയും സംഘവും കൊളഗപ്പാറ വട്ടത്തിമൂലയില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 48 പൊതികളിലായി സൂക്ഷിച്ച 102.650 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

ഇന്നലെ രാത്രി എട്ടരയോടെയാണ് പൊലീസി​െന്റ പരിശോധന നടന്നത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരുന്നതായി പൊലീസ് വ്യക്തമാക്കി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Middle-aged man arrested with ganja
Next Story