പാടിമുറികൾ തകർത്ത് കാട്ടാനയുടെ താണ്ഡവം
text_fieldsഎച്ച്.എം.എൽ അട്ടമല ഡിവിഷനിലെ പാടിമുറികൾ കാട്ടാന തകർത്ത നിലയിൽ
മേപ്പാടി: അട്ടമലയിലെ പാടിമുറി തകർത്ത് കാട്ടാനയുടെ വിളയാട്ടം. എച്ച്.എം.എൽ സെന്റിനൽ റോക്ക് എസ്റ്റേറ്റ് പാടിമുറികളാണ് ചൊവ്വാഴ്ച പുലർച്ച രണ്ടു മണിയോടെ കാട്ടാന തകർത്തത്. പാടികളിൽ ഈ സമയം ആളില്ലാതിരുന്നതിനാൽ സമീപത്തെ പാടികളിൽ താമസിക്കുന്ന തൊഴിലാളികൾ ബഹളം വെച്ച് കാട്ടാനയെ തുരത്തി ഓടിക്കുകയായിരുന്നു.
വനം വകുപ്പധികൃതർ സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ എച്ച്.എം.എൽ മുണ്ടക്കൈ ഡിവിഷനിലെ ഒന്നിലധികം പാടി മുറികളും ക്വാർട്ടേഴ്സും കാട്ടാനകൾ തകർത്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

